അടുത്തത് എന്റെ ഊഴമായിരുന്നു, കുറച്ചു നേരത്തേക്ക് ഞാനും എന്ത് പറയണം എന്നറിയാതെ നിന്നു. ആത്മവിശ്വാസം വീണ്ടെടുത്ത് ഞാൻ തുടർന്നു, “എൻ്റെയൊപ്പം ജീവിക്കണം എങ്കിൽ മമ്മി ഞാൻ പറയുന്നതെനല്ലാം ചെയ്യേണ്ടിവരും.”
“ശരി, ഞാൻ എന്താണ് ചെയ്യേണ്ടത്?”
ഞാൻ മമ്മിക്ക് ഒറ്റ ഒരു നിർദ്ദേശം മാത്രം നൽകാൻ പോകുന്നു എന്നായിരിക്കണം മമ്മി കരുതിയത്, ഞാൻ ഉടനേ എന്റെ മുമ്പത്തെ പ്രസ്താവന തിരുത്തി “ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ മാത്രമല്ല, എപ്പോഴും. ഞാൻ എപ്പോൾ എന്ത് ചെയ്യണം എന്ന് പറഞ്ഞാലും മമ്മി അത് ചെയ്യണം. ഇല്ലെങ്കിൽ പിന്നീടൊരിക്കലും മമ്മി എന്നെ കാണില്ല. “
“എപ്പോൾ എന്ത് പറഞ്ഞാലും, നീ ശരിക്കും പറയുകയാണോ” അക്ഷമയോടെ മമ്മി ചോദിച്ചു.
“അതെ, എപ്പോൾ എന്ത് പറഞ്ഞാലും മമ്മി ചെയ്യണം, തിരിച്ചൊന്നും ചോദിക്കരുത്.” ഞാൻ ഉടനെ തിരിച്ചടിച്ചു.
“നിനക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നിയെങ്കിൽ നിനക്ക് തെറ്റി.” അത്രയും പറഞ്ഞ് മമ്മി ഫോൺ കട്ട് ചെയ്തു.
ഇനി എന്റെ മമ്മിയുടെ ശല്യം ഉണ്ടാകില്ല എന്നുറപ്പിച്ച് ഫോൺ വച്ച് ഞാൻ എൻ്റെ പഴയ ജീവിതത്തിലേക്ക് കടന്നു.
***
കൃത്യം ഒരാഴ്ച കഴിഞ്ഞ് പിന്നേയും എന്റെ ഫോൺ റിംഗ് ചെയ്തു, “ഹലോ ജെയിംസ്, ഇത് ഞാനാണ്.” മമ്മിയുടെ ശബ്ദത്തിൽ മമ്മി എന്നെ പരിചയപ്പെടുത്തി.
മമ്മിയുടെ ശബ്ദം തിരിച്ചറിഞ്ഞെങ്കിലും, ഞാൻ മനസ്സിലാകാത്തതുപോലെ നടിച്ചു, “ആരാണ്?
“ഇത് ഞാനാണ്.” മമ്മി ആവർത്തിച്ചു.
“ആരാണ്?” ഞാൻ പിന്നേയും മനസ്സിലാകാത്തതുപോലെ നടിച്ചു.
മമ്മി നെടുവീർപ്പിട്ടു, “ഇത് ഞാനാണ്; മമ്മി.”
“ഓ.. ഹലോ.”
മമ്മിക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് കേൾക്കാൻ ഞാൻ കാത്ത് നിന്നു, മമ്മിയിൽ നിന്നും വാക്കുകൾ പുറത്തേക്ക് വരാൻ കുറച്ച് സമയം എടുത്തു.