***
അന്നൊരു ശനിയാഴ്ച ദിവസം ആയിരുന്നു, ലോഞ്ചിൽ ഇരുന്ന് സിനിമ കാണുന്നതിനിടയിൽ വാതിലിൽ ഒരു മുട്ടൽ കേട്ടു. ഞാൻ ക്ളോക്കിലേക്ക് നോക്കി, രാത്രി 7:20, ഈ സമയത്ത് ആരായിരിക്കും പതിവില്ലാതെ എന്ന് ചിന്തിച്ച് ഞാൻ വാതിൽ തുറന്നു, വാതിൽക്കൽ മമ്മി നിൽക്കുന്നത് കണ്ട് ഞാൻ സ്വൽപ്പം അമ്പരന്നു. എനിക്ക് എന്തെങ്കിലും സംസാരിക്കാൻ കഴിയുന്നതിന് മുന്നേ മമ്മി പറഞ്ഞു, “എനിക്ക് അകത്തേക്ക് വരാമോ? എനിക്ക് നിന്നോട് സംസാരിക്കണം.”
ഞാൻ അകത്തേക്ക് മാറി മമ്മിയ്ക്ക് പ്രവേശിക്കാനായി വാതിൽ തുറന്നു. അന്ന് വീട് വിട്ടിറങ്ങുന്നതിന് മുന്നേ പരസ്പരം പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർത്ത് ഞാൻ മമ്മിയെ പിന്തുടർന്നു. മമ്മി ഇരുന്ന് എന്നെ നോക്കി എനിക്കായി കാത്തിരുന്നു. ഞാൻ എന്തെങ്കിലും പറയുന്നതിനുമുന്നേ മമ്മിയ്ക്ക് പറയാനുള്ളതെന്ന് എന്താണെന്ന് കേൾക്കണം എന്ന തീരുമാനമെടുത്തത്തോടെ മമ്മിയെ നോക്കി മമ്മിയ്ക്ക് അഭിമുഖമായി ഞാൻ ഇരുന്നു.
മമ്മി പറഞ്ഞ് തുടങ്ങി, “ജെയിംസ്, അന്ന് നമുക്കിടയിൽ സംഭവിച്ചതിൽ നിനക്ക് വിഷമമുണ്ട് എന്ന് എനിക്കറിയാം. നീ പറഞ്ഞത് എല്ലാം ഞാൻ ക്ഷമിക്കാൻ തീരുമാനിച്ചു.”
ഞാൻ ചെറുതായി അസ്വസ്ഥനാകാൻ തുടങ്ങിയിരുന്നുവെങ്കിലും പ്രതികരിക്കാതെ മമ്മിയുടെ മനസ് മാറിയതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ തീരുമാനിച്ചു, കാരണം ഇത്തരത്തിലുള്ള ഒരു പെരുമാറ്റം മമ്മിയുടെ കാരക്ടറിന് പുറത്തായിരുന്നു. അതിനാൽ ഞാൻ ലളിതമായി പ്രതികരിച്ചു, “ഇപ്പൊ അങ്ങനെ തോന്നാൻ കാരണം എന്താണ്?”
“നമുക്ക് നമ്മൾ മാത്രമല്ലേ ഒള്ളൂ, നിനക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുമെന്ന് ഞാൻ കരുതി.” വാസ്തവമെന്നോണം മമ്മി മറുപടി പറഞ്ഞു
“ആര് പറഞ്ഞു ഞാൻ തനിച്ചാണെന്ന്?” ഞാൻ ചോദിച്ചു.
ആദ്യമായി നിമിഷ നേരത്തേക്കെങ്കിലും മമ്മിയുടെ മുഖം താഴുന്നതും മുഖത്ത് അനിശ്ചിതത്ത്വം നിഴലിക്കുന്നതും ഞാൻ കണ്ടു. “പരസ്പരം തല്ല്പിടിച്ചാലും നമുക്ക് നമ്മൾ മാത്രമല്ലേ ഒള്ളൂ.”
എനിക്ക് ജിജ്ഞാസ കൂടി വന്നു. ഇത് എന്റെ മമ്മിയെ സമ്പന്തിച്ച് ഒരു ചെറിയ കാര്യമായിരുന്നില്ല. മമ്മി ഒരു തീരുമാനം എടുത്താൽ അതിൽ മാറ്റം ഉണ്ടാകാത്തതാണ്. എനിക്ക് ഒരു സംശയം നിഴലിച്ചു, മമ്മി ഇപ്പോഴും റിനി ചേച്ചിയും ഡെയ്സി ചേച്ചിയും ആയി രസത്തിലല്ല എന്ന് ഞാൻ സംശയിച്ചു.