വിതച്ചതേ കൊയ്യൂ പാർട്ട് 1 [കാമദേവൻ]

Posted by

[ജെയിംസ്,

ഇന്നലെ രാത്രി അങ്ങനെ അവസാനിച്ചതിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. നീ അങ്ങനെയൊക്കെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചതിൽ ഞാൻ അൽപ്പം ആശ്ചര്യപ്പെട്ടിരുന്നു, പക്ഷേ നീ ആരംഭിച്ച കാര്യങ്ങൾ നീയായിട്ടു തന്നെ അവസാനിപ്പിച്ചപ്പോൾ എനിക്ക് ആശ്വാസം തോന്നി. നീ ഇന്നലെ എന്നെ വീട്ടിലേക്ക് തിരികെ അയച്ചത് എന്നെ ചിന്തിപ്പിച്ചു, നീ എന്താണ് ചെയ്തതെന്നും, എങ്ങനെ അവസാനിപ്പിച്ചു എന്നും, എന്തുകൊണ്ടാണ് അവസാനിപ്പിച്ചത് എന്നും എല്ലാം ഞാൻ ചിന്തിച്ചു. നിൻ്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ ഒരിക്കലും ചെയ്യാൻ ഇടയില്ലാത്ത കാര്യമാണ് നീ ഇന്നലെ ചെയ്തത്. നീയും ഞാനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാൻ അതെന്നെ പ്രേരിപ്പിച്ചു.

നീ ഒരിക്കലും എന്നെപ്പോലെ അല്ല, നിനക്ക് മറ്റുള്ളവരോട് ദയയും സ്നേഹവും ഉണ്ട് എന്നുള്ളത് എനിക്ക് വ്യക്തമായി, എനിക്കിപ്പോൾ എൻ്റെ തെറ്റുകൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

നീ എന്റെ മകനും, അവശേഷിക്കുന്ന ഒരേയൊരു കുടുംബാംഗവും ആയതിനാൽ സംഭവിച്ചത് എല്ലാം നിനക്ക് മറികടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നെ വീണ്ടും അഭിമുഖീകരിക്കാൻ നീ ലജ്ജിക്കുന്നുണ്ടാകുമെങ്കിലും നമ്മുടെ ബന്ധം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിനക്കും അങ്ങനെ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു രാത്രികൊണ്ട് എനിക്ക് മാറാൻ കഴിയുമോ എന്നെനിക്റിയില്ല, പക്ഷേ പഴയതുപോലെ തുടരാൻ കഴിയില്ല എന്ന് എനിക്കറിയാം. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് എന്നെ നീ പഠിപ്പിച്ചു, എന്നോട് ക്ഷമിക്കാനും കുറച്ച് ദിവസത്തിനുള്ളിൽ എന്നെ വിളിക്കുവാനും നിനക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സസ്നേഹം

മമ്മി.]

കാണുന്നത് സ്വപ്നം അല്ലെന്ന് ഉറപ്പുവരുത്താനും, മമ്മിയുടെ വാക്കുകൾ പൂർണ്ണമായും ഉൾക്കൊള്ളാനും മമ്മിയുടെ മെയിൽ പലതവണ ഞാൻ വായിച്ചു. ഇത് തികച്ചും മമ്മിയുടെ കാരക്ടറിന് വെളിയിലായിരുന്നു. മറുപടി നൽകാൻ ആലോചിച്ചുവെങ്കിലും എന്ത് പറയണമെന്ന് അറിയാത്തതുകൊണ്ട് തൽക്കാലം ഒഴിവാക്കി. ദിവസം മുഴുവനും ഭക്ഷണം കഴിക്കാതിരിന്നതിൻ്റേയും തലേദിവസത്തെ കുടിയുടെയും ഒക്കെ ചെറിയ ക്ഷീണം അപ്പോഴും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *