“ഏട്ടാ ഇത് ചതി അല്ലെ..”
“അല്ലു.. ഇത് ചതി അല്ല..കൂറാണ്… ദിവാകരൻ സാറിനോടുള്ള കൂറ്…നമ്മൾ ഇപ്പോൾ ഇങ്ങനെ നിൽക്കാൻ കാരണം ആ വലിയ മനുഷ്യൻ ആണ്…അതുകൊണ്ടു സാറിന്റെ ജീവന് ആപത്തു വരുത്തുന്ന എന്തും ചെറുതെ പറ്റു..”
അല്ലു ഒന്നും മിണ്ടിയില്ല.. അതൊരു മൗന സമ്മതം ആയിരുന്നു…
ഇതേ സമയം ഭാസ്കരന്റെ വീട്ടിൽ ഭാസ്കരനും അയാളുടെ പേഴ്‌സണൽ സെക്രട്ടറിയും ഉണ്ടായിരുന്നു..
“സർ ജെയിംസ് വിളിച്ചു…പ്ലാൻ പോലെ എല്ലാം നടന്നിട്ടുണ്ട് എന്നു പറഞ്ഞു..”
അത് കേട്ട ദിവാകരൻ ചിരിച്ചു..
“സർ..അതൊരു ചെറിയ പെണ്ണല്ലേ..അതിനോട് ഇത്രേം ക്രൂരത ചെയ്യാൻ പോകണോ..”
“എഡോ ആ പന്ന കഴിവെറുടെ മോൾ പറഞ്ഞാൽ അനുസരിക്കില്ല..അപ്പോൾ ഇതു മാത്രേ ചെയ്യാൻ പറ്റുകയുള്ളു..”
അതിനു അയാൾ ഒന്നും മിണ്ടിയില്ല..ദിവാകരന് നേരെ ശബ്ദം ഉയർത്താൻ ആരും ഇല്ലായിരുന്നു..
____________________________________