അവൻ മുറിയിലേക്ക് പിന്നെയും വന്നു അവരുടെ കയ്യിൽ നിന്നും 3 പഫ് എടുത്തു വലിച്ചു…ശേഷം അവിടെ ഇരുന്നു ഫോണിൽ തോണ്ടൻ തുടങ്ങി…
“ഡാ ഇന്ന് നിനക്ക് ചേച്ചിയുടെ അടുത്തു പോകണ്ടേ ‘
അത് കേട്ട പീറ്റർ അവനെ നോക്കി..അവന്റെ സുഹൃത്തു ചന്ദ്രു… അവനു മൂന്നു സുഹൃത്തുക്കൾ ഉണ്ടായിരുന്നു…ചന്ദ്രു , നാസിർ , ഡേവിസ്..
“ഇല്ലേടാ ..ഇന്ന് പോയാൽ പിന്നെയും അടി ആകും..നാളെ നല്ല ഫ്രഷ് ആയിട്ട് പോകാം..”
അതും പറഞ്ഞു അവൻ റൂമിൽ കയറി വാതിൽ അടച്ചു..
____________________________________
കുളിച്ചു മുടി ചീകി കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ബെൻസ് കാർ വരുന്നത് പ്രിയ കണ്ടത്..ജെയിംസ് ആണ്..അവൾ ഒരു പാവാടയും ഒരു കുർത്തയും ആണ് ധരിച്ചിരുന്നത്..
അവൾ വേഗം തന്നെ പുറത്തേക്ക് നടന്നു..പുറത്തെത്തിയപ്പോൾ ജെയിംസും അവന്റെ ഭാര്യ ആൽവിന യും ഒപ്പം ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു…
ഒരു കറുത്ത ഫ്രെയിം ഉള്ള കണ്ണട ഒക്കെ ധരിച്ച ഒരു യുവാവ്…ഒരു മാന്യൻ ആണെന് തോന്നിക്കുന്ന ഡ്രെസ്സിങ്ങും എല്ലാം കൂടി ഒരു നല്ല ചുള്ളൻ ചെക്കൻ
പ്രിയ അവരെയും കൂട്ടി അകത്തേക്ക് കയറി…
“തോമസിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.. ഇനി നീ പറഞ്ഞു കുളമാക്കാണ്ട് നിന്നാൽ മതി..”