അവൻ അതു കേട്ടപ്പോൾ അവളെ തന്നെ നോക്കി..
ശർമിളയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് അവൻ കണ്ടിരുന്നു..
“ചേച്ചിക് എന്താ പറ്റിയത്..ചേച്ചി എവിടെ.. എനിക്ക് കാണണം..”
“പീറ്റർ…ഒരു കള്ളൻ ഇവിടെ കയറി.. മോഷണം ആണ് ലക്ഷ്യം എന്നാണ് പോലീസ് പറയുന്നത്…അതിനിടയിൽ ചേച്ചിയെ അവർ ആക്രമിച്ചു..”
“എന്ത്..”അവൻ അലറി..
“ചേച്ചി ആശുപത്രിയിൽ ഉണ്ട്..തലയ്ക്ക് ചെറിയ ഒരു മുറിവ്..അത്രെയെ ഉള്ളു..വലിയ പ്രശ്നം ഒന്നും ഇല്ല..ഞാൻ നിന്നെ കൊണ്ടുപോകാം..”
അത് കേട്ടപ്പോഴും അവനു സമാധാനം ആയിരുന്നില്ല..
ശര്മിളയ്ക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..സത്യം അവൻ അറിഞ്ഞാൽ അവിടെ അവൻ വലിയ കോലഹരണങ്ങൾ ഉണ്ടാകും എന്ന് അവൾക്ക് അറിയാം..
അവൾ പീറ്റേറിനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു..അവിടെ എത്തിയാൽ ഉള്ള കാര്യങ്ങൾ എന്തെന്ന് അവൾക്ക് അറിയില്ലായിരുന്നു..
തുടരും…..
____________________________________