അവൻ ആകെ ഡൗണ് ആയിരുന്നു..അവൻ താമസിക്കുന്ന വീട്ടിൽ എത്തിയപ്പോൾ അവിടെ അവന്റെ കൂട്ടുകാർ ഉണ്ടായിരുന്നു.. അവൻ അവിടെ ഇരുന്നു കുറച്ചു നേരം ഒന്നും ചെയ്യാതെ ഇരുന്നു..ശേഷം ബാഗും എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങി…
“ഡാ നീ എവിടെ പോകുവാ..”
“ചേച്ചിയോട് സോറി പറയണം…”
“നീ ഇവിടെ ഇരുനെ..ഇത് രണ്ടെണ്ണം അടിച്ചു ഉഷാർ ആയിട്ട് പോയൽ മതി..നിന്റെ മൂഡ് ശരിയല്ല..”
അവനെ അവന്റെ കൂട്ടുകാർ നിർബന്ധിച്ചു കുടിപ്പിച്ചു.. കുടിച്ചു കഴിഞ്ഞതും അവൻ ഉറങ്ങിപ്പോയി..അത് കണ്ട അവന്റെ കൂട്ടുകാരുടെ മുഖത്തു ചിരി വന്നു…
ആ ദിവസം അങ്ങനെ കടന്നുപോയി…രാത്രി ആയിരുന്നു…
പ്രിയ കിടക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു..അപ്പോഴാണ് തോമസിന്റെ കാൾ വന്നത്..അത് വന്നതും അവൾ അവനോടു സംസാരിക്കാൻ തുടങ്ങി..
എന്നാൽ ആ സമയം ആ വീട്ടിൽ ആൾ കയറിയത് അവൾ അറിഞ്ഞില്ല…
അവൾ സംസാരിച്ചു കഴിഞ്ഞു ഫോൺ വച്ചു കിടക്കാൻ നോക്കുമ്പോൾ അടുക്കളയിൽ എന്തോ ശബ്ദം കേട്ടു…അവൾ വേഗം തന്നെ അങ്ങോട്ടെക്ക് പോയി..എന്നാൽ പോകുന്ന വഴിക്ക് കറണ്ട് പോയി..
ആ മുറി മുഴുവൻ ഇരുട്ടിൽ നിറഞ്ഞു… അവൾ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണ് ചെയ്തു നോക്കി…അവൾ അടുക്കളയിൽ പൊയപ്പോൾ പാത്രങ്ങൾ താഴെ വീണുകിടന്നിരുന്നു…
അവൾ അത് എടുത്തു വയ്ക്കാൻ നോക്കിയപ്പോൾ ആണ് പുറകിൽ നിന്നും ഒരു ശബ്ദം അവൾ കേട്ടത്…