രാത്രി ഭക്ഷണത്തിന്റെ സമയം ആയപ്പോൾ ആണ് പ്രിയ കൃഷണന്റെ ഔട്ട് ഹൗസിലേക്ക് വിളിക്കാൻ പോയത്…വാതിലിൽ മുട്ടിയപ്പോൾ അയാൾ വാതിൽ തുറന്നു..ഒരു ബനിയനും ട്രൗസറും ആയിരുന്നു അവൻ ധരിച്ചിരുന്നത്…
അവന്റെ കണ്ണുകൾ അവളിൽ പടർന്നു..ഒരു വെള്ള ചുരിദാർ ധരിച്ചു അവന്റെ മുന്നിൽ അവൾ നിന്നപ്പോൾ ഒരു നിമിഷം അവൻ പകച്ചുപോയി…ഇവളെ ആണ് ദിവാകരൻ കൊല്ലാൻ ഏൽപ്പിച്ചത്.. ഇവളെ ഇത്രയും സൗന്ദര്യത്തിൽ കണ്ടാൽ എങ്ങനെ കൊല്ലും..ഒരു നിമിഷം അവൻ ആലോചിച്ചുപോയി
അവൾ അവന്റെ മുന്നിൽ കൈ കൊട്ടിയപ്പോൾ ആണ് അവൻ ബോധത്തിലേക്ക് വന്നത്..
“ഇതേവിടെയ…വാ..ഭക്ഷണം കഴിക്കാം..”
അതും പറഞ്ഞു അവനെയും കൂട്ടി അവൾ അകത്തേക്ക് നടന്നു…
അവൻ യാന്ത്രികമായി അവളെ പിന്തുടർന്നു… അവൻ അവിടെ എത്തിയപ്പോൾ ഭക്ഷണം മേശയിൽ വിളമ്പി വച്ചിട്ടുണ്ട്…
അവൾ തന്നെ അവനു വിളമ്പി കൊടുത്തു.. അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി…
“കൃഷ്ണന്റെ വീട് എവിടെയാ..”
അത് കേട്ടപ്പോൾ അവൻ അവളെ നോക്കി..
“തൃശൂർ ആണ്..അച്ഛൻ മഹാരാഷ്ട്ര കാരൻ ആയിരുന്നു..അമ്മ തൃശൂർ കാരിയും..വളർന്നത് ഒക്കെ തൃശ്ശൂരാണ്..”
“ജെയിംസ് പറഞ്ഞത് പാർട്ണർ ആണെന്നാണ്..”
“നമ്മൾ രണ്ടു പേരും ചേർന്നു ഒരു ചെറിയ പാർട്ണർ ഷിപ് ബിസിനസ്സ് തുടങ്ങുന്നുണ്ട്..തോമസും അതിൽ ചേർന്നു..അതുകൊണ്ടാണ് അപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്..”