10 മണി ആയി പിന്നെ എഴുന്നേറ്റപ്പോൾ……… നേരെ അടുക്കളയിലേക്ക്…………. ചെന്ന്……
അമ്മേ ചായ താ………
അല്ല സാർ ഇന്ന് ഓടാൻ പോയില്ലേ……….
ഇല്ല
മ്മ് എന്ത് പറ്റി………….
കഴിയേലർന്ന്…………
അവിടെ ഇരിക്ക് ചായ തിളപ്പിക്കട്ടെ……….
.
ഞാൻ അടുക്കള വാതിൽ പടിയിൽ പോയി പുറത്തേക്കും നോക്കി ഇരുന്നു ……
പയ്യെ പരുങ്ങി അമ്മ വന്ന് എന്റടുത്തു ഇരുന്നു……… ഈ ഇരുപ്പ് അത്ര പന്തി അല്ലല്ലോ…… സോപ്പ് ഇടാൻ ആണ് ഇങ്ങനെ വരാറുള്ളത്……..പക്ഷെ ഇപ്പൊ എന്താ കാര്യം…….ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…..
ഞാൻ : എന്താണ് ഒരു പരുങ്ങൽ ……പറ കാര്യം പറ……
അമ്മ :നിനക്ക് എത്ര വയസ്സ് ആയി എന്ന് വല്ലതും അറിയോ………..
ഇല്ല………എത്രെയി
26 അര വയസ്സായി…………
ആണോ അതിനിപ്പോ എന്താ………….
അതിനാ 27 അര വയസ്സിനുള്ളിൽ നിന്റെ കല്യാണം നടക്കണം……. കണിയാൻ പറഞ്ഞു…… മലയോഗം ഇപ്പോഴാണെന്ന്………അത് കഴിഞ്ഞാൽ ഇല്ലെന്ന്
ഏത് കണിയാൻ ആ പറഞ്ഞത് അയാളെ ഞാൻ ഒന്ന് കാണട്ടെ……..
നീ അയാളെ കാണണ്ട……… പെണ്ണ് കാണാൻ പോയാ മതി …..
പെണ്ണ് കാണാനാ……. എവിടെ……….
അത് അച്ഛൻ ആണ് ഇന്നലെ പറഞ്ഞത്…… നിന്നോട് ചോദിക്കാൻ…… നമ്മുടെ നിമ്മിയെ നമുക്ക് ഒന്ന് ആലോചിച്ചാലോ…….
അയ്യേ നിമ്മിയോ എനിക്കൊന്നും വേണ്ട…… അച്ഛനോട് കെട്ടിക്കോളാൻ പറ……..
ദേ ഞാൻ അല്ല ഈ കാര്യം കൊണ്ടുവന്നത്………. അഞ്ചു ആണ് അച്ഛനോട് പറഞ്ഞത്…..ഇനി എന്റെ തലേൽ വരരുത്………….
ഓ അവളുടെ ഉറ്റ കൂട്ടുകാരി ആണല്ലോ…… അതിനും എന്നേ എന്തിനാ ഇതിനിടെലേക്ക് വലിച്ചിടുന്നെ…
ഇനി നിന്റെ മനസ്സിൽ…… ആരെങ്കിലും ഉണ്ടോ….. ഉണ്ടെങ്കിൽ പറ നമ്മുക്ക് ആലോചിക്കാം…… എന്തയാലും 1 വർഷത്തിനുള്ളിൽ കല്യാണം നടക്കണം…..
ഉവ്വ നടക്കും കാണാം നമ്മുക്ക്………
ഉവ്വ്ടാ മോനെ കാണാം… എന്നും പറഞ്ഞു എഴുന്നേക്കാൻ ശ്രെമിച്ചാ അമ്മയെ പിടിച്ചു അവിടെ തന്നെ ഇരുത്തി…..
അമ്മ : പറ പറ ആരാ ആൾ…..