പറ്റില്ലല്ലോ……….
എനിക്ക് അവളോട് വെറുപ്പ് ഒന്നും തോന്നില്ല…… ഞാൻ അല്ലെ എല്ലാത്തിനും കാരണം….. അവൾ എന്ത് ചെയ്തിട്ടാണ്…….. അവൾ പറയുന്നത് പോലെ തന്നെ പോകാം മനസ്സിൽ തീരുമാനിച്ചു വീട്ടിലെക്ക് നടന്ന്………
മുറ്റത്തു വണ്ടി കിടപ്പുണ്ട് …… മാമി വന്നിട്ടുണ്ട്………..
ഞാൻ അകത്തേക്ക് കേറി…………
മാമി : ഇവരെ ഇവിടെ ഒറ്റക്ക് നിർത്തിട്ടു നീ പാടത്തേക് പോയ…….
ഞാൻ ഇപ്പൊ പോയൊള്ളു……………
ഇല്ലമേ കുറെ നേരോയി പോയിട്ട് ഞങ്ങളും ശ്രീയേച്ചി മാത്രേ ഉണ്ടാരുന്നോള്ളു…….. അമ്മുവിന്റെ പ്രായത്തിൽ കവിഞ്ഞുള്ള വർത്തമാനം കേട്ട് എല്ലാരും ചിരി ആയി……….
മാമി : കണ്ട ഇവിടെ നിങ്ങളെ നോക്കാൻ ആളെ നിർത്തിട്ടുണ്ട്……..
ഞാൻ അമ്മുനേം പൊക്കി തോളിൽ ഇരുത്തി………ഇത് കണ്ട് പാറു……… ശ്രീയേച്ചി എന്നേം……. എടുക്ക്……..
ശ്രീക്കുട്ടി അവളേം എടുത്ത് തോളിൽ ഇരുത്തി……. ഞാൻ വെളിയിലേക്ക് ഇറങ്ങിയതും അവരും പുറകെ വന്ന്……..
ഉച്ചക്ക് ഊണും കഴിച്ചു തല വേദന എന്നും പറഞ്ഞു ഞാൻ പോയി കിടന്ന്………
ഉറക്കം മാത്രം വന്നില്ല………….. ഉറക്കം നടിക്കാതെ രക്ഷയില്ലല്ലോ…….
അഞ്ചരക്ക്ക്ക് എഴുനേറ്റു ഉറക്കക്ഷീണവും അഭിനയിച്ച താഴെലേക്ക്…….. ചെന്ന്……. എല്ലാരും ഉമ്മറത്തു ഇരുന്നു വർത്താനം പറയുന്നു….. ഞാൻ അങ്ങോട്ടേക്ക് ചെന്ന്….
മാമി : എന്ത് ഉറക്കം ആട ഇത്….. ഇവൾ പറഞ്ഞു എല്ലാ ദിവസവും ഉച്ച കഴിഞ്ഞു ഉറക്കം ആണെന്ന്………
ഏയ്യ് ഇന്ന് തലവേദന എടുത്തത് കൊണ്ട് കിടന്നതാ………
ഇല്ല മാമി എല്ലാ ദിവസവും ഉണ്ട്……. ശ്രീകുട്ടിയുടെ മറുപടി ആയിരുന്നു അത്……. ഞാൻ ഒന്നും മിണ്ടാതെ ഉറക്കക്ഷീണം അഭിനയിച്ച ഇരുന്നു……
വർത്താനം ഒക്കെ പറഞ്ഞു……. രാത്രി ഫുഡും കഴിച്ചു മുകളിലെ റൂമിൽ ചെന്ന് ഞാൻ കിടന്നു…… ഒരു കട്ടിലെ ഉള്ളു…… അവൾ ഏതായാലും എന്റെ കൂടെ കിടക്കില്ല………
അവൾ വന്ന് ഷീറ്റും പില്ലോയും എടുത്ത് നിലത്തു കിടന്നു ഞാൻ മുകളിലും……