ശെരിയാ അവൾ പറഞ്ഞതിൽ എന്താ തെറ്റ്……. ഞാനും എന്റെ സ്വാർത്ഥത അല്ലെ ഇതിനെല്ലാം കാരണം………പുറത്തുള്ളവരുടെ സ്ഥാനത് നിന്ന് ആണ് ഞാനും ചിന്തിച്ചത്….. ഒരിക്കലും അവളുടെ സ്ഥാനത് നിന്ന് ചിന്തിച്ചത് പോലും ഇല്ല…..
വാ തിരിച്ചു വീട്ടിലെക്ക് പോകാം……….. വരുന്നതെല്ലാം വരുന്നെടുത്ത് വെച്ച് കാണാം……
ഞാൻ കാറിൽ കേറി………. സോറി മുഖത്തു നോക്കാതെ പറഞ്ഞു……. വണ്ടി എടുത്തു……..
തിരിച്ചു പോയാൽ പോരെ…………. ഞാൻ ചോദിച്ചു……..
വണ്ടി നിർത്ത്………. അവൾ പറഞ്ഞതും ഞാൻ വണ്ടി ഒതുക്കി………
ഞാൻ പറഞ്ഞതെങ്ങാനും വേറെ ആരെങ്കിലും അറിഞ്ഞാൽ…… അന്ന് ഞാൻ ഈ ജീവിതം അവസാനിപ്പിക്കും…….. എനിക്ക് ഈ അവസ്ഥ വരുത്തിയത് നീ അല്ലെ…… കുറച്ചു നീയും അനുഭവിക്ക്……….. ഇനി എന്റെ വീട്ടൂകാരെ കരയിപ്പിക്കാൻ പറ്റില്ല……..എങ്ങോട്ട് പോകാൻ ആണോ ഇറങ്ങിയത് അങ്ങോട്ട് തന്നെ പോ………
ഒരു പക്ഷെ എനിക്കും അത് തന്നെ ആയിരുന്നു വേണ്ടത്…….. അവൾ പറഞ്ഞത് പോലെ മറ്റുള്ളവരുടെ മുമ്പിൽ ഞാൻ ഒരു ഹീറോ ആയി മാറിയിരുന്നു…..ഉടനെ പിരിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല
ഒന്നും മിണ്ടാത്തെ……. കാവാലത്തു വീട്ടിൽ….. എത്തി……. മാമനും പിള്ളേരും കാറിനടുത്തേക്ക് വന്ന്………. അവൾ ആദ്യം ഇറങ്ങി……… പിള്ളേരെ എടുത്ത്……. നാടകം തുടങ്ങി എന്ന് എനിക്ക് മനസ്സിലായി………
മാമൻ : നീ ഇറങ്ങുന്നില്ലേ……. അവിടെ തന്നെ ഇരിക്കാൻ പോണെണ…..
ഞാൻ ഇറങ്ങി ഡികിയിൽ നിന്നും രണ്ടു ബാഗും എടുത്തു…… ഉള്ളിലേക്ക് കേറി……..
മാമി എന്തെ…….. അവൾ മാമനോട് ചോദിച്ചതും ഞാൻ ഞെട്ടി……. കുറച്ചു മുന്നേ കണ്ടവൾ തന്നെ ആണോ ഇത്……. ആ ഭാവം എല്ലാം എവിടെയോ പോയിരുന്നു……,….
മാമൻ : അവൾ കോളേജ്ൽ പോയിരിക്കണേ ഉച്ചക്ക് വരും………
ചത്ത മനസ്സും ജീവനുള്ള ശരീരവും ആയി ഞാൻ അവിടെ ഇരുന്നു………….
ഉച്ചക്ക് മാമൻ മാമിയെ വിളിക്കാൻ പോയി………പിള്ളേര് അവളുടെ അടുത്ത് ഉണ്ട്……… ഞാൻ വീടിനു പുറകിലെ പാടവരമ്പിലേക്ക് പോയി……… നട്ടുച്ച വെയിലിൽ തളർന്നു നിൽക്കുന്ന നെല്ല് കാതിരു പോലെ ഞാനും……… തെങ്ങിന് ചുവട്ടിൽ ഇരുന്നു…………
ഒന്നും വേണ്ടിയിരുന്നില്ല…………… അല്ലേലും ഈ സ്നേഹം പിടിച്ചു വാങ്ങാൻ