മാമനെയും ആട്ടി….. കൊച്ചിനേം ആയി അകത്തേക്ക് പോയി……പുറകെ മാമനും….
കാര്യം അവർ ഇങ്ങനെ ഒക്കെ പറയുമെങ്കിലും…….. അവർ തമ്മിൽ നല്ല സിങ്ക് ആണ്……….. മാമന് മാമിയെ കഴിഞ്ഞുള്ളു സ്വന്തം മക്കൾ പോലും…….
ഞാൻ ബ്രഷും എടുത്ത് കടവിലേക്ക് നടന്നു………
ഞാൻ അങ്ങോട്ട് ചെന്നതും…….. അഞ്ജു……. ദേ ഞങ്ങൾ തമ്മിൽ കൂട്ടായട്ടോ……….
രണ്ടു പേരും എന്നേ നോക്കി ചിരിച്ചു…… എന്റെ നോട്ടം പോയത് എന്റെ ശ്രീകുട്ടിയിലേക്ക് ആയിരുന്നു
………നിഷ്കളങ്കമായ മുഖം…. ചെറിയ കീഴ്ച്ചുണ്ട്…… വലിച്ചു നീട്ടി കൊണ്ടുള്ള ചിരി……കൊത്തി വലിക്കുന്ന പോലെ…… തോന്നുന്നു……
പാവം…….. എല്ലാം പെട്ടന്ന് ആയത് കൊണ്ട് പൊരുത്തപെടാൻ പറ്റുന്നില്ലായിരിക്കും………..
പല്ലുതേച്ചു കുളിച്ചു ചായ കുടിക്കാനിരുന്നു….. കൂട്ടത്തിൽ മാമനും മാമിയും മക്കളും….. അമ്മുവും പാറുവും ഇതിനോടകം തന്നെ അവളും ആയി കൂട്ട് ആയി………..
ചെറിയ ചെറിയ തമാശകളും വർത്തമാനവുമായി…… അത് കഴിഞ്ഞു…………
പെണ്ണുങ്ങൾ അടുക്കളയിലും…… ഞാനും മാമനും കടവിലും പോയിരുന്നു…….
മാമൻ : എന്നേ ഇന്നലെ കൊന്നട എല്ലാരും കൂടെ……
ആരൊക്കെ………
നിന്റെ ബാക്കി മാമന്മാർ എല്ലാം കൂടെ…..
വേണം തനിക് അത് വേണം……
പെണ്ണ് കെട്ടിയത് നീ…… തെറി കേട്ടത് ഞാൻ…….എന്റെ കഷ്ടകാലത്തിനണ് ഞാൻ ഇന്നലെ നിന്നെ വിളിച്ചോണ്ട് പോയത്……
സങ്കടം കലർന്ന വർത്തമാനം കേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത്…
മാമൻ : നീ തൊലിക്കല്ലേ……… നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ.. ഞാൻ സമാധാനം പറയണൊന്നാ കല്പന………… എടാ കുഴപ്പൊന്നും ഇല്ലല്ലല്ലേ……..
ഏയ്യ് ഇല്ല താൻ പേടിക്കണ്ട……….
മറ്റന്നാൾ അല്ലെ നിങ്ങൾ പോകുന്നത്…….
പോകുന്നതാ എങ്ങോട്ട്…..
ആ ബെസ്റ്റ്…. എടാ പെണ്ണിന്റെ വീട്ടിലെക്ക്……..രണ്ടാം വിരുന്നിനു…….
ഓ അങ്ങനെ ഒരു കുരിശു കൂടി ഉണ്ടല്ലേ……..
ആ പിന്നെ ഇനി എന്തൊക്കെ വരാൻ കിടക്കുന്നു……….