പറഞ്ഞു….
തൊലിക്കല്ലേ നീ…….. കൂടുതൽ……..
എടാ മാമാ മൈരേ ദൈവത്തിന്റെ തീരുമാനം ഇതാടാ….. ഇല്ലെങ്കിൽ താൻ എന്നേ വിളിച്ചോണ്ട് വരുവോ……….. അവൾ എനിക്ക് തന്നെ ഉള്ളതാടാ…..
അത് വരെ ഉള്ള ദേഷ്യം എല്ലാം പോയി സന്തോഷത്തിൽ ആയിരുന്നു ഞാൻ….. അവളെ ഞാൻ കല്യാണം കഴിക്കാൻ പോകുന്നു…….എനിക്ക് ഇപ്പോഴും വിശ്വാസം ആകുന്നില്ല……..
മാമൻ : ഞാൻ വീട്ടിൽ വിളിച് പറയാൻ പോണേ…….
….. താൻ പറ….. താൻ ആണ് ഇതിനു കാരണം എന്ന് ഞാനും പറയും…… അവർക്ക് സമ്മതം ആണെങ്കിൽ ഞാൻ അവളെ കെട്ടും എന്നിട്ടേ ഞാൻ വരൂ…. തനിക് പോണേ താൻ പൊക്കോ
……..ഇത് പറഞ്ഞതും…….. ഡോർ തുറന്ന് ശ്രീജിത്തും അച്ഛനും മുറിയിലേക്ക്……. വന്നു….കൂടെ കുറച്ചു ചെറുപ്പക്കാര് പിള്ളേരും…… കയ്യിൽ ഒരു വെള്ള ഷർട്ടും മുണ്ടും ഉണ്ട്………
ശ്രീജിത്ത് : അവൾക് സമ്മതം ആണ് …… വേഗം റെഡി ആകു 15 മിനിറ്റ് കൂടി ഉള്ളു മുഹൂർത്തതിന്……..
പിന്നെ അവിടെ നടന്നത് പറക്കും തളികയിലെ മണവാളൻ ഒരുക്കുന്ന സീൻ പോലെ ആയിരുന്നു………
ഭാഗ്യം ഒട്ടിച്ചു വെക്കുന്ന മുണ്ട് ആയിരുന്നു കൊണ്ട് വന്നത്…. അല്ലെ പെട്ട് പോയേനെ ഞാൻ മുണ്ട് അധികം ഉടുക്കാറില്ലയിരുന്നു ……………
ഷേവ് ചെയ്തിട്ട് കുറെ നാൾ ആയത് കൊണ്ട് താടി നല്ല പോലെ വളർന്നിരുന്നു…….. മുടി നേരത്തെ ഞാൻ വളർത്തിയിട്ടുള്ളത് കൊണ്ട് മുടിയും ഉണ്ട്………എന്നാലും കാണാൻ ഞാൻ അടിപൊളി ആണാട്ടോ…….
പന്തം കണ്ട പേരുചാഴിയെ പോലെ……. മാമൻ ഇതെല്ലാം നോക്കി നിൽപ്പുണ്ട്…… പഴേ ഭാവം തന്നെ ഒരു മാറ്റവും ഇല്ല …….
വാ മുഹൂർത്തം ആയി……. ഞാനവരുടെ കൂടെ പുറത്തേക്ക് ഇറങ്ങിയതും….. മാമനും പുറകെ വന്നു……….
മണ്ഡപത്തിൽ കേറി….. പൂജാരി ഇരുന്നോളാൻ പറഞ്ഞു……….. അത്രയും നേരം സന്തോഷം ആയിരുന്നു…….. അവിടെ ഇരുന്നപ്പോൾ മുതൽ വീണ്ടും രക്തയോട്ടം കൂടാൻ തുടങ്ങി…….അപ്പുറത് ശ്രീലക്ഷ്മിയും ഇരിപ്പുണ്ട്……. ഞാൻ ഒന്ന് നോക്കി…… എന്നേം നോക്കി പക്ഷെ ചിരിച്ചില്ല…… പിന്നെ ഞാൻ നോക്കാനും പോയില്ല…….