വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

ഇത്രയും മാത്രം പറഞ്ഞു കൊണ്ട് ആ പെൺകുട്ടി മനയുടെ പിന്നാമ്പുറത്തേക്ക് ഓടിപോയി.

ഉള്ളിൽ ചിരിയോടെ അയാൾ റൂമിനുള്ളിലേക്ക് വന്നു. അതിനു ശേഷം ഒരു മുണ്ടും ഷർട്ടും ധൃതിയിൽ അണിഞ്ഞ ശേഷം സുന്ദരിമാരോട് പോകുവാൻ ആജ്ഞാപിച്ചുകൊണ്ട്  മുറി വിട്ടിറങ്ങി.

പൂജാ മുറിയിലെ അനക്കം കേട്ടതും അയാൾ അങ്ങോട്ടേക്ക് നേരെ വച്ചു പിടിപ്പിച്ചു.

പൂജാമുറിയുടെ വാതിൽ തള്ളി തുറന്നു അയാൾ ഉള്ളിലേക്ക് കേറി. അകത്തു ഒരു വശത്തായി നിലത്തു നിരത്തിയ കവിടിക്ക് ചാരെ രുദ്രൻ തിരുമേനി ചമ്രം പടിഞ്ഞു ഇരിക്കുന്നത് കണ്ടു അയാൾ അങ്ങോട്ടേക്ക് വേഗം വന്നു.

അയാൾക്ക് സമീപം വന്നു നിന്നതും വിനയത്തോടെ അയാൾ അദ്ദേഹത്തെ നോക്കി.

“അമ്മാവാ എന്നെ തിരക്കീന്നു അറിഞ്ഞു.. എന്താ വിശേഷം? ”

“ഹാ ജയാ നീ വന്നുവോ ഞാൻ ആകെ ധർമ്മ സങ്കടത്തിൽ ആയിരുന്നു.  ”

“എന്താ അമ്മാവാ ഉണ്ടായേ ? ”

ജയശങ്കർ എന്ത് സംഭവിച്ചെന്ന് അറിയാനുള്ള വ്യഗ്രതയിൽ തന്റെ അമ്മാവനെ ഉറ്റു നോക്കി.

“എന്താണെന്നു അറിയില്ല ജയാ.. കുറച്ചു മുൻപ്
എനിക്കാകെ പരവേശവും ക്ഷീണവുമൊക്കെ തോന്നി.. ഞാൻ ആകെ വിയർത്തു കുളിച്ചു നിൽക്കുമ്പോഴാണ് ദക്ഷിണ മോള് അമ്പലത്തിൽ നിന്നും തിരിച്ചു വന്നത് …”

മുഴുവനും പറയാനാവാതെ അയാൾ ദീർഘ നിശ്വാസം വിട്ടു.

“എന്താ ഉണ്ടായത് അമ്മാവാ.. ഒന്നൂടെ വ്യക്തമാക്കിയാൽ   ”

ജയശങ്കർ പറഞ്ഞു നിർത്തി.

അദ്ദേഹത്തെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ആവും അമ്മാവൻ ഉദ്ദേശിച്ചതെന്ന് അയാൾ കരുതി.

“ജയാ ബോംബെയിൽ നിന്നും വന്ന നമ്മുടെ ദക്ഷിണ മോളില്ലേ, ”

“ഹാ അമ്മാവാ മോൾക്ക് എന്തായെ? ”

അയാൾ സങ്കോചത്തോടെ ചോദിച്ചു

“ഹേയ് അവൾക്ക് ഒന്നും പറ്റിയില്ല.. പക്ഷെ അവളെ ആദ്യമായി കണ്ടപ്പോൾ നിനക്ക് എന്താ തോന്നിയത്? ”

“അത്.. പിന്നെ അമ്മാവാ…. ”

“മടിക്കാതെ പറയ്‌ ജയാ ”

രുദ്രൻ തിരുമേനി അവനെ ഉറ്റു നോക്കി. അയാളുടെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങുന്നപോലെ ജയശങ്കറിന് തോന്നി.

“അത് നമ്മുടെ മുത്തുമണിയെ പോലെ തന്നെ കാണാൻ.. അതേ മുഖവും രൂപവും ചിരിയുമൊക്കെ.. മുൻപത്തെ പോലെ അതേ പൂച്ചക്കണ്ണുകളും ”

ജയശങ്കർ വാചാലനായി.

“ശരിയാണ് ജയാ നീ പറഞ്ഞത്.നമ്മുടെ മുത്തുമണിയുടെ അതേ മുഖഛായയും രൂപവും ആണ് ദക്ഷ മോൾക്കും.എന്തിനു കണ്ണുകൾ പോലും പഴയതു പോലെ തന്നെ.. ആദ്യം ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ ശരിക്കും ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്.. പിന്നെ അത്   യാദൃശ്ചികമായി സംഭവിച്ചതാണെന്നേ ഞാൻ കരുതിയുള്ളൂ….. പക്ഷെ ….”

Leave a Reply

Your email address will not be published. Required fields are marked *