വളഞ്ഞ വഴികൾ 16
Valanja Vazhikal Part 16 | Author : Trollan | Previous Part
ചെയ്തു.
“എന്താടാ..”
“നീ ഇപ്പൊ വീട്ടിൽ ആണോ.. ആണെങ്കിൽ നമ്മൾ കൂടുന്ന കനൽ ബണ്ടിലേക് വാ..”
“കാര്യം എന്നതാടാ..”
“വാ.
വന്നിട്ട് പറയാം സീരിയസ് തന്നെയാ.”
“ആം ഞാൻ ദേ വരുന്നു.”
എന്ന് പറഞ്ഞു ഫോൺ വെച്ച്.
ഇത്രയും വലിയ സീരിയസ് കാര്യം എന്താകുമോ.
അല്ലെങ്കിൽ അങ്ങനെ ഫോൺ വിളിക്കാത്തവൻ അല്ലോ.
ഞാൻ ഫുഡ് വേഗം കഴിച്ചു.
“എടാ എന്തിനാടാ ഇങ്ങനെ തല്ലിപ്പെടച്ചു കഴിക്കുന്നേ.”
ദീപു ന്റെ ചോദ്യം എത്തി.
“ഏയ് ഞാൻ പുറത്ത് പോയിട്ട് വരാ.”
“കഴിച്ചിട്ട് പോ അജു..”
ഗായത്രി ആയിരുന്നു അത് പറഞ്ഞേ കുഞ്ഞിനേയും നെഞ്ചിൽ ഇട്ടേച്ചിട്ട്.
ഞാൻ വേഗം തന്നെ വാ കഴുകി.
അപ്പോഴേക്കും ദീപു പയ്യെ പയ്യെ അങ്ങോട്ട് വന്ന്.
അവള്ക്ക് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് അത് കണ്ടു ഗായത്രി പറഞ്ഞു.
“ദീപുച്ചേച്ചി വേണേൽ ഞാൻ സഹായിക്കം.”
“ഓ വേണ്ടാ എന്റെ മോളെ..
ഇന്നിനി കാന്നുകാലികളെ നീ നോക്ക്.. നിന്റെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം.”
എന്ന് പറഞ്ഞു കുഞ്ഞിനെ ദീപു എടുത്തു.
ഞാൻ വേഗം തന്നെ ഡ്രസ്സ് ഒക്കെ മാറി വീട്ടിൽ നിന്ന് ഇറങ്ങി കനൽ ബണ്ടിന്റെ അടുത്ത് എത്തിയപോ പട്ട മാത്രം ഉള്ള്.
“എന്താടാ..”
“എടാ ഞാൻ.. ”
“പറയടാ..”
“നിന്റെ ഫാമിലിയെ മൊത്തം ഇല്ലാതാക്കിയ ആ ലോറി കാരനെയും ആ വർക്ക് ഷാപ്പിലെ ഉള്ളവനും ആയി ബാറിൽ ഒന്ന് കൂടി…
കുടിച്ച് ഫീറ്റ് ആയ അവൻ പറഞ്ഞത് എല്ലാം ഞാൻ ഫോണിൽ റെക്കോർഡ് ചെയ്തു.”
അത് അവൻ എന്നെ കേൾപ്പിച്ചപ്പോൾ ഞാൻ ഞെട്ടി പോയി.
ഒരു സൈലന്റ് കോട്ടേഷൻ തന്നെയാ..
എതിർക്കാൻ വരുന്നവരെ ഒരു തെളിവ് പോലും ഇല്ലാതെ ആക്കി കൊല്ലുന്ന ടീം.