ആദ്യഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭാഗമായിട്ടു കുടി അതുവരെ തന്ന സപ്പോര്‍ട്ടിനേക്കാള്‍ സപ്പോര്‍ട്ട് കഴിഞ്ഞ ഭാഗത്തിന് കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്…. ഇനിയും പ്രതിക്ഷിക്കുന്നു…. മുന്‍വിധികളില്ലാതെ വായിക്കു…. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
വൈഷ്ണവം 12
Vaishnavam Part 12 | Author : Khalbinte Porali | Previous Part
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു….
അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….
(തുടര്‍ന്നു…..)
പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍…. അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്…. ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍….. ചിന്നുവിന്‍റെ മനസില്‍ കുറെ ചോദ്യങ്ങള്‍ വന്നടിഞ്ഞു….
എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. ഇല്ല… പോണം…. കാണാണം…. തന്‍റെ ജീവിതത്തിലെ ഒരുപിടി സുന്ദരനിമിഷങ്ങള്‍ തന്ന ആളാണ്. ഞാന്‍ കാരണം ഒരുപാട് വേദന അനുഭവിച്ച ആള്‍. കണ്ണേട്ടന്‍റെ ജിവിതം ഇപ്പോ എങ്ങിനെയാണ് എന്ന് എനിക്കറിയണം…. സന്തോഷത്തോടെയിരുന്ന മതിയായിരുന്നു ദൈവമേ…. നേരിട്ട് കാണുക തന്നെ. ചിലപ്പോള്‍ തന്നോട് മിണ്ടുകയില്ല ചിലപ്പോള്‍ മൈന്‍റ് പോലും ചെയ്യില്ല. അന്നത്തെ ദേഷ്യം ഇപ്പോഴും കാണുമോ…. ആ ദേഷ്യത്തിന് തന്നെ അടിക്കുമോ…. ഇതുവരെ തന്നെ തല്ലി നോവിച്ചിട്ടില്ല…. പക്ഷേ…. ഇപ്പോ താന്‍ അദ്ദേഹത്തിന്‍റെ ആരുമല്ല… വരുന്നിടത്തുവെച്ച് കാണാം…. അടുത്തേക്ക് ചെല്ലുക തന്നെ…. തല്ലിയാലും കുറ്റപെടുത്തിയാലും അധിക്ഷേപിച്ചാലും കുഴപ്പമില്ല…. എന്തു വന്നാലും ഞാന്‍ നേരിടും….. ചിന്നുവിന്‍റെ മനസില്‍ ആശങ്കകളും സംശയങ്ങളും നിറഞ്ഞു.
തല്ലിയോടിച്ചാലും താന്‍ കൊള്ളും എന്ന ഉറച്ച തീരുമാനത്തോടെ അവള്‍ ഇരുപ്പിടത്തില്‍ നിന്ന് എണിറ്റു…. തന്നെ നോക്കി നില്‍ക്കുന്ന വായിനോക്കി ജോംഗിങുകരോ പുച്ഛത്തോടെ അവഗണിച്ച് അവള്‍ ക്രിക്കറ്റ് നടക്കുന്ന ഗൗണ്ടിന്‍റെ ഭാഗത്തേക്ക് നടന്നു. തന്‍റെ കണ്ണേട്ടനെക്കുള്ള ദുരം കുറയുകയായി അവള്‍ക്ക് തോന്നി….
അവള്‍ കണ്ണേട്ടനെ ശരിക്കുമൊന്നു കാണാനായി പറ്റിയ ഒരു സ്ഥലം നോക്കി മുന്നോട്ട് നടന്നു. പറ്റിയ സ്ഥലത്തെത്തിയപ്പോള്‍ അവള്‍ കണ്ണു തുറന്ന് നോക്കി… രണ്ടുവര്‍ഷമായി തന്‍റെ മനസിനെ വേട്ടയാടുന്ന ആ മുഖം…
പക്ഷേ… ചിന്നു പ്രതിക്ഷ ഒരു കാഴ്ചയായിരുന്നില്ല അത്…. അവള്‍ പ്രസരിപ്പോടെ കണ്ട രൂപമല്ലായിരുന്നു അത്…. ആ രൂപത്തിലേക്ക് ഒരു നിമിഷം അവള്‍ അത് തന്‍റെ കണ്ണേട്ടന്‍ തന്നെയല്ലേ എന്ന രീതിയില്‍ പകച്ചു നോക്കി.
ജടപോലെ വളര്‍ന്നു തുങ്ങുന്ന മുടി. അത് അലക്ഷ്യമായി പിറകില്‍ കഴുത്ത് വരെ താഴ്ന്ന് കിടക്കുന്നു. മിശയും താടിയും എല്ലാം വളര്‍ന്ന് നിന്നിരുന്നു. ഷേവ് ചെയ്തിട്ട് മാസങ്ങളായ പ്രതീതി. ശരീരം ഒന്നുടെ ഉറച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് കാലം പഴക്കം. പിഞ്ഞിപൊളിയാറായി അവ ദേഹത്ത് ഒട്ടി കിടക്കുന്നു.