“അത് വേറെയാരുമല്ല സ്വാതി.. നിന്റെ ഉള്ളിലെ യഥാർത്ത നീയാണ്. അവൾ ഒരു അമ്മയായിരുന്നു, ഭാര്യയായിരുന്നു… ഇനിയും എത്രകാലം നിനക്കിങ്ങനെ ജീവിക്കാൻ കഴിയും സ്വാതി.. നിന്റെ ശരീരത്തിൽ ചുളിവുകൾ വീണാൽ നിന്നെയും അയാൾക്ക് മടുക്കും. നാളെ നീ നിന്റെ മക്കളുടെ മുൻപിൽ ഒരു അഭിസാരികയായി മാറില്ല എന്ന് നിനക്ക് എന്താണ് ഉറപ്പ്… അവരുടെ അച്ചനെ നീ ഉപേക്ഷിച്ചാൽ അത് പോലെ അവർ നിന്നെയും ഉപേക്ഷിക്കുന്ന കാലം വിദൂരമല്ല.”
ഇതെല്ലാം കേട്ട് സ്വാതി അവിടെ തല താഴ്ത്തി ഇരുന്നു . അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആ കുഞ്ഞിന്റെ കവിളിലേക്ക് ഇറ്റി വീണു. അവൾ കണ്ണ് തുടച്ച് വീണ്ടും ആ പ്രതിബിംബത്തെ നോക്കി.
” നോക്ക് സ്വാതി.. നിന്റെ ഉള്ളിലെ ഇവൾക്ക് ഇനിയും ഒരു മുഖം കൊടുക്കണമെങ്കിൽ ഇതാണ് അതിന് പറ്റിയ അവസരം.. നീ ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും നിന്നെ സ്നേഹിക്കാൻ മനസ്സ് കാണ്ണിക്കുന്ന അൻഷുലുമായി ഒരു നല്ല ജീവിതം ഉണ്ടാക്കിയെടുക്കാൻ നോക്ക്.. അത് മാത്രമാണ് സത്യമുള്ളത്.. ഇപ്പോൾ നീ ജീവിക്കുന്നത് ഒരു സ്വപ്നലോകത്താണ്. ഒരു ദിവസം നീ ഉണരുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നം…”
പെട്ടെന്ന് കുഞ്ഞു കരയാൻ തുടങ്ങി.. സ്വാതി കുഞ്ഞിന്റെ തലയിൽ തട്ടി വീണ്ടും പാലുകൊടുത്ത് കൊണ്ടിരുന്നു. അവൾ വീണ്ടും കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തന്നോട് സംസാരിച്ച പ്രതിബിംബം എങ്ങോട്ടോ പോയിരുന്നു. അവൾ കുഞ്ഞിനെ കയ്യിൽ ആട്ടിയുറക്കി. കുഞ്ഞു ഉറങ്ങിയപ്പോൾ അവൾ തോട്ടിലിൽ കിടത്തി. എന്നിട്ട് ആ ബെഡിൽ കിടന്ന് വീണ്ടും എന്തൊക്കെയോ ആലോചിച്ച് കൊണ്ടിരുന്നു. അവസാനം അവൾ ഒരു തീരുമാനമെടുത്ത് മുറിക്കുള്ളിൽ നിന്ന് പുറത്ത് വന്നു.
സ്വാതി അൻഷുലിന്റെ മുറിക്ക് പുറത്ത് വന്നു വാതിൽ പതിയെ തള്ളി.. അൻഷുൽ തന്റെ ബെഡിൽ വെറുതെ മുകളിലേക്ക് നോക്കി കിടുക്കുകയായിരുന്നു. അവൾ അവന്റെ അടുത്ത് വന്നു അവന്റെ കാൽഭാഗത്തായി ഇരുന്നു. കൊറേ സമയം ഇരുവരും ഒന്നും മിണ്ടിയില്ല. ആ നിശബ്ദദയ്ക്ക് വിരാമമിട്ട് കൊണ്ട് അൻഷുൽ ചോദിച്ചു.
“സ്വാതി നീയൊന്നും പറഞ്ഞില്ല. ഇനി എന്റെ കൂടെ വന്നാൽ എന്റെ ചിലവിൽ ജീവിക്കേണ്ടി വരുമല്ലോ എന്നാണ് നീ ചിന്തിക്കുന്നതെങ്കിൽ അതിന് നീ പേടിക്കണ്ട. എനിക്ക് കിട്ടിയ മുഴുവൻ തുകയും ക്രെഡിറ്റവുന്നത് നിന്റെ അക്കൗണ്ടിൽ ആയിരിക്കും. എനിക്ക് ഒരു ചില്ലി കാശ് വേണ്ട.. എനിക്കിനി ഒരിക്കലും നിന്റെ സഹായമില്ലാതെ നിന്റെ സ്നേഹമില്ലാതെ ജീവിക്കാൻ കഴിയില്ല സ്വാതി.. നിന്നെ എനിയ്ക്ക് വേണം, നമ്മുടെ കുടുംബം എനിക്ക് വേണം..”
അൻഷുൽ ഒരു ഗദ്ഗദത്തോടെ പറഞ്ഞു. പിന്നെയും ഇരുവർക്കുമിടയിൽ നിശബ്ദത തളം കെട്ടി. അല്പസമയത്തിന് ശേഷം സ്വാതി അൻഷുലിന് മുഖം കൊടുക്കാതെ അവിടെ ഇരുന്ന് പറഞ്ഞു.
” ഞാൻ വരാം അൻഷുൽ… പക്ഷെ ഇന്നത്തെ രാത്രി എന്റെ ജയരാജേട്ടൻ മാത്രമായിരിക്കും എന്റെ മേലുള്ള മുഴുവൻ അധികാരം, അതിന് ശേഷം എവിടേക്ക് വേണമെങ്കിലും വരാം.. അൻഷുൽ ആഗ്രഹിക്കുന്ന പോലെ ജീവിക്കാം.. അതിന് അൻഷുൽ സമ്മതിക്കണം.”
“ശരി സ്വാതി.. നിന്റെ ഇഷ്ടം പോലെ..”