സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]
Swathiyude Pavithra Jeevithathile Mattangal 31 | Author : Manoop Idev | Fanversion 2
കടപ്പാട്: ടോണി ബ്രോ
സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ നിങ്ങളെ പോലെ എന്നെയും ആകർഷിച്ച ഒരു കൃതിയാണ്. ഇതിന് പിന്നിൽ ഇതിന്റെ എഴുത്തുകാരനായ ടോണി ബ്രോ എടുത്ത പരിശ്രമം വളരെ മികച്ചതായിരുന്നു. പക്ഷെ ഈ ഒരു നോവലിന്റെ അവസാനം ഇത്രയും കാലം വായിച്ച കഥയുമായി ഒരു അകൽച്ച ഫീൽ ചെയ്തു. കൂടാതെ മറ്റൊരാൾ കൂടി ഈ കഥയ്ക്ക് ക്ലൈമാക്സ് എഴുതി. ടോണി ബ്രോ എഴുതിയത് ഒരു ട്രാജഡി എൻഡിങ്ങായിരുന്നു എങ്കിൽ ബിനു എന്ന കഥാകൃത്ത് എഴുതിയത് ഒരു ഹാപ്പി എൻഡിങ്ങായിരുന്നു. പക്ഷെ രണ്ട് കഥയിലും എന്തോ ഒന്ന് മിസ്സ് ചെയ്ത പോലെ തോന്നി. ടോണി ബ്രോയും ബിനു ബ്രോയും എഴുതിയ കഥയോളം എത്തില്ലെങ്കിലും ഞാനും ഈ ഒരു മികവുറ്റ നോവലിന് അവസാനം എഴുതാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ചെയ്യുമല്ലോ…
(“സ്വാതിക്ക് ഇപ്പോഴും എന്നോട് സ്നേഹമാണ്.. അവൾ ഇപ്പോഴും എന്നെ പരിപാലിക്കുന്നു.. ഞാൻ ചെയ്യേണ്ടത് രഹസ്യാത്മകത കാത്തുസൂക്ഷിക്കുക എന്നതാണ്…
ഈ വീട് എന്ന ജയിലിൽ നിന്നും.. ജയരാജ് എന്ന മനുഷ്യനിൽ നിന്നും അവളെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു”)
തുടർന്ന് വായിക്കുക……
“ഹേയ് സ്വാതി ഒരു മറുപടി പറഞ്ഞില്ല.”
അൻഷുലിന്റെ ചോദ്യത്തിന് മുൻപിൽ ഒരു പ്രതിമയെ പോലെ നിൽക്കാൻ മാത്രമേ സ്വാതിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ..
അൻഷുലിനെ താൻ ആദ്യമായി കാണുന്നത് തന്റെ പ്ലസ് ടു പഠനം കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കാൻ ചേർന്നപ്പോള്ളാണ് . ആ കമ്പ്യൂട്ടർ സെന്ററിലെ അദ്ധ്യാപകനായിരുന്നു അൻഷുൽ. വളരെ പെട്ടെന്ന് തന്നെ അൻഷുലും താനും സൗഹൃദത്തിലായി. രണ്ട് പേരും അനാഥർ, രണ്ട് മാസത്തേ ഈ ചെറിയ കോഴ്സ് തീരുന്ന ദിവസമായ ഇന്ന് അൻഷുൽ തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചോട്ടെ എന്നും ചോദിച്ചപ്പോൾ സ്വാതി ആകെ ത്രിശങ്കു സ്വർഗത്തിലായത്.
“സ്വാതി..”
അൻഷുൽ വീണ്ടും അവളെ വിളിച്ചു.
സ്വബോധത്തിലേക് തിരികെ എത്തിയ സ്വാതി അൻഷുലിനെ നോക്കി ഒന്ന് ചിരിച് കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയി. ആ ചിരിയിൽ അവനു വേണ്ട ഉത്തരം ഉണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു നടന്നത്. തന്റെ കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ഒരു രജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹം കഴിച്ചു.