സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]

Posted by

അൻഷുൽ അങ്ങനെ തന്നെ കുറെ നേരം കിടന്നു. അവന്റെ ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു. എന്തെങ്കിലും ഒരു ജോലി തനിക്ക് കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് എന്റെ സ്വാതിയെ വീണ്ടെടുക്കാമായിരുന്നു. അവൻ അതിന് വേണ്ടി ഇന്നുവരെ വിളിക്കാത്ത എല്ലാ ഈശ്വരൻ മാരെയും മാറി മാറി വിളിച്ച് അപേക്ഷിച്ചു.

കുറച്ച് കഴിഞ്ഞ് അൻഷുൽ തന്റെ ലാപ്ടോപ് എടുത്ത് അതിലേക്ക് ഇന്റർനെറ്റ്‌ കണക്ട് ചെയ്തു.

ഓൺലൈൻ ജോബ് സൈറ്റുകളിൽ തന്റെ പതിവ് ജോലി അന്വേഷണം തുടർന്നു. അതിനു ശേഷം തന്റെ മെയിലുകൾ ഓരോന്നായി ചെക്ക് ചെയ്തു കൊണ്ടിരുന്നു. അതിൽ ഒരു മെയിൽ തുറന്ന അൻഷുലിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ പ്രാർത്ഥന ഈശ്വരൻ കെട്ടിരിക്കുന്നു.

അത് ഒരു അമേരിക്കൻ കമ്പനിയുടെ മെയിൽ ആണ്. രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുൻപ് നെറ്റിൽ അവരുടെ ഒരു ആഡ് കണ്ടിരുന്നു. അവരുടെ ഒരു പ്രൊഡക്റ്റിന് ലോക വിപണിയിൽ നൽകാൻ പറ്റിയ നല്ലൊരു പരസ്യ വാചകം വേണം… ഏറ്റവും നല്ല വാചകത്തിന് ഒരു ലക്ഷം ഡോളറാണ് അവർ സമ്മാനമായി നിശ്ചയിച്ചിരുന്നത്. അൻഷുലും ഒരു വാചകം അവർക്ക് അയച്ച് കൊടുത്തിട്ടുണ്ടായിരുന്നു.

അൻഷുൽ ഒരിക്കലും തനിക്ക് ആ സമ്മാനം കിട്ടുമെന്ന് കരുതിയിരുന്നില്ല. ഒരു കൗതുകത്തിന് വേണ്ടി അവൻ അയച്ചതായിരുന്നു.
പക്ഷെ അവർ ആ മത്സരത്തിൽ തെരഞ്ഞെടുത്ത പരസ്യ വാചകം അത് അൻഷുൽ അയച്ചതായിരുന്നു. അവൻ കാണുന്നത് സത്യമാണോ എന്നറിയാൻ അവൻ വീണ്ടും വീണ്ടും മെയിൽ വായിച്ച്‌ നോക്കി ഉറപ്പ് വരുത്തി. ശേഷം അവർക്ക് തന്റെ കുറച്ചു ഡീറ്റൈൽസും ബാങ്ക് അക്കൗണ്ട് നമ്പറും വേണ്ടിയിരുന്നു. അതെല്ലാം അൻഷുൽ അയച്ച് കൊടുത്തു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ക്യാഷ് ക്രെഡിറ്റാവും എന്ന് അവർ അൻഷുലിൻ മെയിൽ ചെയ്തു.

അൻഷുലിന് ആ ഒരു നിമിഷം തന്റെ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ലാരുന്നു. അവൻ തന്റെ വീൽ ചെയറിലേക്ക് ഇരുന്ന് അത് ഉരുട്ടി തന്റെ മുറിയിൽ നിന്ന് പുറത്ത് വന്നു. അവൻ ആ സന്തോഷം എത്രയും പെട്ടെന്ന് സ്വാതിയോട് പറയണം എന്ന് തോന്നി. അൻഷുൽ തന്റെ വീൽ ചെയർ ഉരുട്ടി സ്വാതിയുടെയും ജയരാജ്‌ സാറിന്റെയും മുറിക്ക് മുൻപിൽ എത്തി.

ആ വാതിൽ അടഞ്ഞാണ് അപ്പോൾ കിടന്നിരുന്നത്. അൻഷുൽ വാതിൽ തുറക്കാൻ വേണ്ടി നിന്നതും ഒരു നിമിഷം അവൻ എന്തോ ചിന്തിച്ചു. ശേഷം അവൻ തന്റെ മുറിയിലേക്ക് തന്നെ പോയി ബെഡിൽ കിടന്നു. കുറച്ച് കഴിഞ്ഞ് സ്വാതി തന്റെ മുറി തുറന്ന് പുറത്തേക്ക് വന്നു. അവൾ നേരെ അടുക്കളയിലേക്ക് പോയി ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി.
അൻഷുൽ ആ സമയം തന്റെ മുറിയിൽ ഇരുന്ന് സ്വാതിയെ വിളിച്ചു.

” സ്വാതി.. നീ അവിടെ തിരക്കിലാണോ.. ഒന്ന് ഇങ്ങോട്ട് വരാവോ.. ”

സ്വാതി മറുപടിയൊന്നും പറഞ്ഞില്ല.

അൻഷുൽ വീണ്ടും വിളിച്ചു..

“സ്വാതി…”

Leave a Reply

Your email address will not be published. Required fields are marked *