കാണിക്കണമായിരുന്നു.ദാ അകത്ത് ചേച്ചിയെ കാത്തിരിക്കുന്നവൻ ഒന്ന് വൈകിയാൽ കിടന്ന് വെരുകു
ന്നത് ഞാൻ കണ്ടിട്ടുള്ളതാ.”
വീണ വാതിലടക്കാൻ തുനിഞ്ഞതും ഗായത്രി പറഞ്ഞു.
ഒരു പകപ്പോടെ നോക്കാൻ മാത്രമെ വീണക്ക് കഴിഞ്ഞുള്ളു.
“ഇങ്ങനെ നോക്കണ്ടടീ ഉണ്ടക്കണ്ണി.എനിക്ക് മനസ്സിലായി. പുറമെ എന്താ ഒരു ജാഡ,എന്താ ഡയലോഗ്.എന്നിട്ടൊടുക്കം ശംഭു ഒന്ന് കണ്ണ് നനച്ചുകാണിച്ചപ്പോൾ ആയുധം വച്ചു കീഴടങ്ങി.”
“നീ പോടീ ചൂലേ.അതെന്റെ സൗകര്യം.ഒന്ന് ഉറങ്ങിവന്നപ്പഴാ….
പോയി നിന്റെ അച്ഛൻ എവിടെ എന്ന് തിരക്ക് പോത്തെ.”വീണയും വിട്ടുകൊടുത്തില്ല.
“അതെ…………ഏത്ര മറച്ചു പിടിച്ചു നടന്നാലും ആ ഉള്ളെനിക്കറിയാം.
എന്തുകൊണ്ടെന്ന് ഇപ്പൊ ചോദിക്കുന്നില്ല.ഈ അവസ്ഥയില് ശംഭുനെക്കൊണ്ട് എന്ത് പറ്റും.
ആ ടെൻഷനിൽ അമ്മയുമത് ഓർത്തില്ല.
പോയ് കിടന്നോ,പിണങ്ങിനടന്നിട്ട് കൂട്ട് കൂടിയത് ഇന്നല്ലേ.ശംഭുന്റെ മണം കിട്ടിയില്ലേൽ ഉറക്കം വരാത്ത ആള് നന്നായിട്ടൊന്ന് ഉറങ്ങ്.രാവിലെ എണീറ്റിട്ട് ഇതിന് ബാക്കി ഞാൻ പറയാം.ഇപ്പൊ ഇത്തിരി പണിയുണ്ട്.എന്റെ അച്ഛനെ എനിക്ക് തിരക്കിയല്ലെ പറ്റൂ.”വീണയെ നന്നായി ഒന്ന് ആക്കിയാണ് ഗായത്രിയത് പറഞ്ഞത്.
വീണ നന്നായിത്തന്നെ ചമ്മി.ഒന്ന് തല ചരിച്ചു ശംഭുവിനെ നോക്കി. അവൻ ചിരിയോടെ ബെഡിൽ ഇരിപ്പുണ്ട്.അത് കണ്ടതും ദേഷ്യം പിടിച്ച വീണ കതകും പൂട്ടി ചാടി തുള്ളി ശംഭുവിന് നേരെ ചെന്നു.
അത്രനേരം മുഖത്തൊരു ചിരിയുമായി നിന്ന ഗായത്രിയുടെ മുഖം ഗൗരവമുള്ളതായി.ഒരു നിമിഷം എന്തോ ഓർത്തുനിന്ന ശേഷം അവൾ മുറിയിലേക്ക് നടന്നു.ശത്രുക്കൾക്ക് കരുത്തു കൂടി നിക്കുന്ന സമയമാണ് എന്ന വസ്തുതയാണ് ഗായത്രിയെ ഭയപ്പെടുത്തുന്നത്.മുറിയിൽ എത്തിയിട്ടും അവൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവൾ ഒരു സന്ദേശത്തിനായി കാക്കുകയാണ്.
******
എ എസ് ഐ പത്രോസ് അൺ ഒഫിഷ്യൽ ആയി വിക്രമന്റെ ഭാഗത്തു ചേർന്നിരുന്നു.തികച്ചും രഹസ്യമായ ഒന്ന്.പത്രോസാണ് വിക്രമന്റെ കേസിൽ പല കണ്ണികളും ഇണക്കിക്കൊടുത്തത്