ശംഭുവിന്റെ ഒളിയമ്പുകൾ 46
Shambuvinte Oliyambukal Part 46 | Author : Alby | Previous Parts
“അമ്മ സമാധാനിക്ക്.അച്ഛനിങ്ങ് വന്നോളും.ഇതാദ്യമല്ലല്ലോ വൈകി വരുന്നത്.”പുറത്തെ ബഹളം കേട്ട് അങ്ങോട്ടെത്തിയ ഗായത്രി പറഞ്ഞു.
“അങ്ങനെയല്ല മോളെ……എന്നെ ഇന്ന് വിളിച്ചതെയില്ല.അങ്ങോട്ട് വിളിച്ചിട്ട് ഫോൺ ഓഫും.ഇന്ന് തന്നെ വരുമെന്ന് പറഞ്ഞു പോയ ആളാ.ഇവിടെ വന്നെ കഴിക്കൂ എന്നും പറഞ്ഞു.പക്ഷെ നേരം ഇത്രയായിട്ടും……..എനിക്കെന്തോ പേടി തോന്നുന്നു മക്കളെ”
സാവിത്രി പറഞ്ഞു.
“പോയ ആൾക്ക് വരാനുമറിയാം.
മറ്റുള്ളവരുടെ ഉറക്കം കളയാൻ…”
തന്റെ ഇഷ്ട്ടക്കേടു മുഴുവൻ പുറത്ത് കാണിച്ചുകൊണ്ടാണ് വീണ പറഞ്ഞത്.
“ഓഫീസിൽ നിന്ന് പൊന്നു എന്നാ അറിഞ്ഞത്.ഇങ്ങോട്ട് എത്തിയിട്ടുമില്ല.അതാ എനിക്ക് പേടി.”സാവിത്രി പറഞ്ഞു.
“അമ്മ…….ഒന്ന് സമാധാനിക്ക്. അച്ഛൻ ഇങ്ങ് വന്നോളും.ഒട്ടും വിചാരിക്കാതെ വല്ല തിരക്കിലും പെട്ട് കാണും.”ഗായത്രി പറഞ്ഞു.
“എന്നാ അതൊന്ന് വിളിച്ചു പറയരുതോ?ഒന്ന് വിളിക്കാന്ന് വച്ചപ്പോൾ ഫോൺ ഓഫും.”
“ചിലപ്പോൾ ചാർജ് തീർന്നുകാണും.അമ്മയൊന്നടങ്. ഞാൻ ഇരുമ്പിനെ വിളിച്ചുപറഞ്ഞിട്ടുണ്ട്.തിരക്കി വിവരം അറിയിക്കാന്നും പറഞ്ഞു.
ചുമ്മാ ഇവരുടെ ഉറക്കം കൂടി കളയാൻ. രണ്ടിനും റസ്റ്റ് വേണ്ട സമയവാ.”
ഗായത്രി ഒരുവിധം സാവിത്രിയെ സമാധാനിപ്പിച്ച് മുറിയിലേക്ക് വിട്ടു
തന്റെയും ശംഭുവിന്റെയും ഉറക്കം പോയതിന്റെ ഒരിഷ്ട്ടക്കേട് അപ്പോഴും വീണക്കുണ്ട്.ഒപ്പം മാഷ് എത്തിയില്ല എന്നറിഞ്ഞത് ആശങ്കയും നൽകി.പക്ഷെ അവയൊന്നുമവൾ പുറത്ത് കാണിച്ചില്ല.
എന്നാൽ ഗായത്രിക്ക് ചിലത് തോന്നിയിരുന്നു.അങ്ങനെ ചില ഗുണങ്ങളുണ്ടവൾക്ക്.ഏറ്റവും മികച്ച നിരീക്ഷണപാടവം ഗായത്രിയുടെ മാത്രം
പ്രത്യേകതയാണ്.ഒട്ടും പ്രതീക്ഷിക്കാതെ ചില ചോദ്യങ്ങളിലൂടെ തന്റെ മനസ്സിലുള്ളത് അവൾ ഉറപ്പിക്കുകയും ചെയ്യും.
അതുകൊണ്ട്
ഗായത്രിയുടെയടുക്കൽ വീണ സൂക്ഷിച്ചാണ് പെരുമാറുന്നതും.
“കുറച്ചു നാൾ കൂടി നന്നായി ഉറങ്ങിയെന്ന് തോന്നുന്നു.അത് മുറിഞ്ഞതിന്റെ ദേഷ്യം കാണും. പക്ഷെ സാഹചര്യമറിഞ്ഞു പെരുമാറാനുള്ള മാന്യത ചേച്ചി