മോനെ സേവിച്ചാ ..അൽപ നേരം മുന്നേ എന്താരുന്നു പുകിൽ ..നമ്മൾ രണ്ടു പേരും കാണിച്ചത് ഗിരിയോട് ഇപ്പൊ വിളിച്ചു പറയും ഉത്തരത്തിൽ തൂങ്ങും എന്നൊക്കെ പറഞ്ഞ ആളാ കൊതവും പൊത്തിപിടിച്ചു ബാത്റൂമിലേക്കു ഓടുന്നത്..എന്ത് പറഞ്ഞിട്ടും ഇവൾ അടങ്ങുന്നില്ല എന്ന് കണ്ടപ്പൊഴാ ഞാൻ പഴയ നാടകത്തിലെ ഭദ്രകാളീ ഭാവം എടുത്തത് എങ്ങനെ ഉണ്ടാരുന്നു എന്റെ അഭിനയം മക്കളെ ..പതിനാറാമത്തെ വയസ്സിൽ നല്ല നടിക്കുള്ള അവാർഡ് മേടിച്ച എന്നോടാണോ കൊച്ചെ കളിക്കുന്നത്
സ്വന്തം അഭിനയ മികവിനെ പറ്റി പറയുന്ന ലീലാമ്മയുടെ ആത്മപ്രശംസ കേട്ട് ഓസ്കർ ലഭിക്കേണ്ട അഭിനയം കാഴ്ചവച്ചിട്ടു ഒന്നുമറിയാത്ത പോലെ നിൽക്കുന്ന സ്മിതയെ നോക്കി സേവിച്ചൻ ചിരിച്ചു ..
പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങള്ക്ക് ഈ ഭാഗം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.. ദേ മുകളിൽ കാണുന്ന ആ കറുത്ത ഹൃദയത്തെ ഞെക്കി ഒന്ന് ചുവപ്പ് ഹൃദയം ആക്കി പ്രോത്സാഹിപ്പിക്കാൻ മറക്കല്ലേ ..പിന്നെ നിങ്ങളുടെ അഭിപ്രായം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അയച്ചാൽ തുടർന്നുള്ള കഥകളിൽ അത് ഒരു ഉത്തേജകം ആയിരിക്കും അപ്പൊ എങ്ങനാ ലൈക് ആൻഡ് കമന്റ് അടിക്കുവല്ലേ ???