നീയും ഞാനും
Neeyum Njaanum | Author : Archana Arjun
ബെഡിൽ നിന്നും എഴുന്നേറ്റ് നേരെ അടുക്കളയിൽ പോയി ചൂടായിട്ട് ഒരു ചായ ഇട്ട് കുടിച്ചു………. തലേ ദിവസത്തെ ഹാങ്ങോവർ മാറാൻ ബെസ്റ്റ് ആണേ ………….
ഓ ഓ……. സോറി എന്നെ പരിചയപെടുത്തിയില്ല അല്ലെ ……….. ഞാൻ ജഗത്ത്…… നിങ്ങൾക്കെന്നെ ജിത്തു എന്ന് വിളിക്കാട്ടോ ശെരിക്കുള്ള സ്ഥലം അങ്ങ് തിരുവനന്തപുരം ആണ്……….. പദ്മനാഭന്റെ സ്വന്തം മണ്ണിൽ……. പക്ഷെ സാഹചര്യം കാരണം കൊച്ചിയിൽ താമസം ആക്കി ഇപ്പൊ ഇവിടെ ഒന്നര വർഷം ആകുന്നു…… ഇവിടെ എങ്ങനെ എത്തിപ്പെട്ടു എന്ന് നിങ്ങൾക്ക് വഴിയേ മനസിലാകും………
ഇവിടെ ഒരു കമ്പനിയിൽ ബിപിഓ ആയിട്ട് വർക്ക് ചെയ്യുന്നു…….. കോവിഡ് ആയത് കാരണം വീക്ക് ബൈ ആണ് ഡ്യൂട്ടി …….. ഒരു ഫ്ലാറ്റ് റെന്റിനു എടുത്തിട്ടുണ്ട് ഒറ്റയ്ക്കാണ് താമസം…… പറയത്തക്ക കൂട്ടുകാർ ഒന്നുമില്ല ഉള്ളതൊക്കെ അങ്ങ് നാട്ടിലാണ്……പിന്നെ ഇവിടെ ഞാനും എന്റെ ഫാന്റസികളും മാത്രം………
ഇനി ബാക്കി പറയാല്ലോ അല്ലെ………
അങ്ങനെ ചായയൊക്കെ കുടിച് ഒന്ന് കുളിച്ചു വന്നപ്പോഴേക്കും അടുത്ത് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കേണ്ട സമയമായി……. തട്ടികൂട്ടി എന്തൊക്കെയോ ഉണ്ടാക്കി കഴിച്ചു……… പലപ്പോഴും ഇങ്ങനെയാണ്….. എന്തെങ്കിലും ഒക്കെ ഉണ്ടാക്കി അങ്ങ് കഴിച്ചു എന്നു വരും……. ഒന്നിനും ഒരു മൂടും ഇല്ല………..
കഴിച്ചിട്ട് നേരെ ചാർജിൽ കുത്തിയിട്ടിരിക്കുന്ന ഫോണെടുത്തു…….. വാട്സ്ആപ്പിൽ നിന്നും അഞ്ചാറ് നോട്ടിഫിക്കേഷൻ വന്നു കിടപ്പുണ്ട്…….. ഇത്തവണയും പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല……. എന്നാലും പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ എപ്പോഴും ഉണ്ടാകും…….
ഞാൻ എന്റെ റൂമിലെ ചുവരിലേക്ക് നോക്കി…… ഒരുപാട് ഫോട്ടോ ഉണ്ട് അവിടെ ചിരിച്ചു കൊണ്ടിരിക്കുന്നത് സെൽഫികൾ അങ്ങനെ ഒരുപാട് എണ്ണം……….
മറക്കണം എന്നുണ്ട് പക്ഷേ പറ്റുന്നില്ല……… എന്നായാലും അവൾ എന്റെ ആകുമെന്ന് ഒരു വിശ്വാസമാണ് എല്ലാത്തിനും കാരണം….
ഞാൻ ആരെ കുറിച്ചാണ് ഈ പറയുന്നതെന്ന് നിങ്ങൾക്ക് ഒരു ഐഡിയയും കാണില്ല………ഞാൻ ഈ പറഞ്ഞത് നിളയെ പറ്റിയാണ്……. നിള….. 😇 എന്റെ