ഒന്ന് പോടാ.. നിനക്കറിയില്ല ഞങ്ങളുടെ നിയമത്തിന്റെ ശക്തി.. ഒരു മനുഷ്യനെ കൊന്നിട്ട് ചെന്ന് കീഴടങ്ങിയാൽ നിന്നെ ചെലപ്പോ വെറുതെ വിട്ടേക്കും വന്യജീവി നിയമത്തിൽ ഞങ്ങൾ നല്ലപോലെ ഒരു കുരുക്ക് അങ്ങ് ഇട്ടാൽ അവൻ ജീവിതകാലത്തു പുറത്തു വരില്ല.
അപ്പൊ ഇച്ചിരി ചില്ലറ തടഞ്ഞു കാണും അല്ലേ.
നിന്നോട് ഞാൻ എന്ത് മറക്കാനാ.. കുടുങ്ങി എന്നറിഞ്ഞപ്പോ ചോദിക്കുന്നത് എന്തും തരാം ഊരിത്തരണം എന്ന് പറഞ്ഞു കാലു പിടിച്ചു.. സ്‌ക്വാഡിൽ എല്ലാവർക്കും ഈ രണ്ടു ലക്ഷം രൂപ വീതം കിട്ടി.. പിന്നെ ഓരോ കുപ്പി.. പിന്നെ ഈ ഇറച്ചി ഞങ്ങൾക്ക് കിട്ടിയ തൊണ്ടിമുതൽ ആണല്ലോ അത് ഞങ്ങൾ ഇങ്ങു എടുത്തു — ബഷീർ ചിരിച്ചു കൊണ്ട് പറഞ്ഞു..
അപ്പൊ അടിപൊളി ആയല്ലോ..കോളടിച്ചു
വല്ലപ്പോഴും ഇങ്ങനെ നല്ല വമ്പൻ സ്രാവുകളെ കിട്ടും.. രണ്ടോ മൂന്നോ മാസം കൂടുമ്പോ ഇങ്ങനെ ഒരെണ്ണം കിട്ടിയാൽ മതി
അത് ശരിയാ ഇവനൊക്കെ എന്ത് വേണേൽ കൊടുത്തു ഊരിപ്പോരാനെ നോക്കൂ ..
കുപ്പിയും പന്നിയും നമുക്ക് ഹറാം ആണല്ലോ ഇത് എവിടെ ചെലവാകും എന്ന് കരുതി ഇരുന്നപ്പോഴാ നിന്നെ കണ്ടത്
അത് കലക്കി ഒത്തിരി നാളായി വെടി ഇറച്ചി തിന്നണം എന്ന് കരുതിയിട്ടു ഇത് വരെ സാധിച്ചില്ല
ഞങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കിട്ടും മാനോ പോത്തോ ഒക്കെആണെങ്കിൽ ഞങ്ങൾ കറി വെക്കും അല്ലെങ്കിൽ വിശ്വസിക്കാവുന്ന ആർക്കെങ്കിലും കൊടുക്കും
അവർ സംസാരിച്ചു നിന്നപ്പോഴേക്കും ഫാത്തിമ ഒരു ആക്ടിവയിൽ അവിടെ എത്തി. സ്കൂളിൽ നിന്നും വന്ന വഴി ബഷീറിന്റെ വീട്ടിൽ ആക്കിയിരുന്ന കുഞ്ഞുങ്ങളെ കൂട്ടി കൊണ്ട് വരാൻ പോയതാരുന്നു അവൾ.. സേവിച്ചനെ കണ്ടതേ നാലു വയസ്സുള്ള മൂത്ത മകൾ ഓടി അവന്റെ അരികിൽ വന്നു അവൻ കയ്യിൽ കരുതിയിരുന്ന ചോക്കോലേറ്റ് അവർക്കു കൊടുത്തു..കുറച്ചു നേരം സംസാരം കഴിഞ്ഞു ചായയും കുടിച്ചു ഇറങ്ങാൻ നേരം ബഷീർ പറഞ്ഞു