സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Posted by

 

അവൾ സ്കൂൾ വിട്ടു എന്റെ വീട്ടിൽ പോയി മക്കളെയും കൂട്ടിയേ വരൂ – ബഷീർ പറഞ്ഞു

 

ഇപ്പൊ അവരും ആയി നല്ല ലോഹ്യം ആയല്ലോ അല്ലെ’

 

‘അത് പിന്നെ മക്കൾ ആയി കഴിഞ്ഞപ്പോ കാർന്നോമ്മാരുടെ പിണക്കം ഒക്കെ മാറി..ഇപ്പോ ഒരു ദിവസം മക്കളെ കാണാതെ ഇരിക്കാൻ വയ്യ അവർക്കു’- ബഷീർ പറഞ്ഞു

 

എല്ലാ പ്രണയ വിവാഹത്തിലും മാതാപിതാക്കളെ സോപ് ഇടാൻ ഉള്ള ഏറ്റവും നല്ല മാർഗം ആണല്ലോ പേരക്കുട്ടികൾ.. നീ ഏതായാലും അത് പെട്ടന്ന് സാധിച്ചു.. ഇത്രയും റിസ്ക് എടുത്തു കല്യാണത്തിന് കൂട്ടു നിന്ന എനിക്ക് അഞ്ചു പൈസ കമ്മീഷൻ ആയി കിട്ടിയില്ല.. വല്യ ശത്രുക്കൾ ആയി നിന്ന വീട്ടുകാരൊക്കെ ഇപ്പൊ അടയും ചക്കരയും പോലെ ആകുകയും ചെയ്തു- ഇതാണ് ലോകം – സേവിച്ചൻ തമാശയായി പറഞ്ഞു..

 

അങ്ങ് ഗൾഫിൽ കിടന്നു പണം വാരുന്ന നിനക്കൊക്കെ ഞങ്ങൾ പാവങ്ങൾ എന്ത് കമ്മീഷൻ തരാനാ.. ഏതായാലും കൂട്ടുകാരൻ ആയി നിന്നിട്ടും ഇത്ര ഉളുപ്പ് ഇല്ലാതെ ചോദിച്ചതല്ലേ നിനക്ക് ഞാൻ ഒരു സൂത്രം തരാം– ബഷീർ കളിയാക്കികൊണ്ട് അകത്തേക്ക് പോയി രണ്ടു പ്ലാസ്റ്റിക് കവർ കൊണ്ട് വന്നു സേവിച്ചനു കൊടുത്തു.

 

ഇതെന്തോന്നാടെ – സേവിച്ചൻ തുറന്ന് നോക്കി, ഒരു കവറിൽ രണ്ടു മൂന്ന് കിലോ തൂക്കം ഉള്ള ഇറച്ചി ആയിരുന്നു. മറ്റേതിൽ നല്ല പ്രീമിയം ബ്രാൻഡ് വോഡ്ക .

 

നല്ല ഒന്നാന്തരം കാട്ടുപന്നി ഇറച്ചി ആണെടാ.. നമ്മുടെ സീരിയൽ സംവിധായകൻ പ്രേം കൃഷ്ണ ഒരു ആദിവാസി പശ്ചാത്തലം ഉള്ള സീരിയൽ എടുക്കാൻ വന്നിട്ടുണ്ട്.. അവന്റെ മുൻകാല ചെയ്തികൾ അറിയാവുന്ന ഞങ്ങളുടെ സ്‌ക്വാഡ് അവന്റെ പുറകെ ഉണ്ടായിരുന്നു..  അവൻ സീരിയലിന്റെ പേരിൽ ആദിവാസി കുടിയിൽ പണം ഇറക്കി അവരുടെ സപ്പോർട്ടോടു കൂടി ചെറിയ തോതിൽ വേട്ട നടത്തി ഞങ്ങൾ നൈസ് ആയി അങ്ങ് പൊക്കി..

 

അത് കൊള്ളാമല്ലോ എന്നിട്ടു എന്ത് തടഞ്ഞു ഈ മൂന്നുകിലോ ഇറച്ചിയും കുപ്പിയും തന്നു നിങ്ങളെ വീഴ്ത്തിയോ

Leave a Reply

Your email address will not be published. Required fields are marked *