സേവിച്ചന്റെ രാജയോഗം 2 [നകുലൻ]

Posted by

ഡ്യൂട്ടി കഴിഞ്ഞു നീ എവിടെ പോകാൻ നിക്കുവാ തിരക്കിലാണോ

 

ഞാൻ തിരക്കിലല്ലടാ വൈകിട്ട് ഭാര്യ വീട് വരെ ഒന്ന് പോണം

 

അത് വൈകിട്ടല്ലേ നീ ഇപ്പൊ കയറു നമുക്ക് വീട്ടിൽ ഒന്ന് പോയി വരാം

 

ഞാൻ പിന്നെ ഒരിക്കൽ വരാമെടാ ഇന്നിപ്പോ വൈകിട്ട് ഭാര്യ വീട്ടിലോട്ടു പോകേണ്ടതാ

 

ഒന്ന് പോടാപ്പാ ഭാര്യ വീട്ടിൽ ഇല്ലല്ലോ പിന്നെ എന്തിനാ ഓടി ചെല്ലുന്നതു ..നീ വാ നിനക്ക് ഗുണമുള്ള ഒരു സാധനം തരാം

 

എന്താടാ

 

അത് സസ്പെൻസ് നീ കയറൂ

 

എന്നാ  ശരി ഒരു മിനിറ്റ് എന്ന് പറഞ്ഞു അടുത്തുള്ള ബേക്കറിയിൽ നിന്നും ബഷീറിന്റെ മക്കൾക്ക് അല്പം സ്വീറ്റ്സും വാങ്ങി അവൻ കാറിൽ കയറി. ബഷീറും ഭാര്യ ഫാത്തിമയും സേവിച്ചന്റെ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു. അവരുടെ പ്രേമത്തിന്റെ ഹംസം ആയി സഹായിച്ചത് സേവിച്ചൻ ആണ്. ഒരേ മതസ്ഥരായിരുന്നെങ്കിലും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഫാത്തിമയുടെ വീട്ടുകാർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയിരുന്ന ബഷീറുമായുള്ള നിക്കാഹിനു സമ്മതം ആയിരുന്നില്ല. ആ അവസരത്തിൽ രണ്ടു പേരെയും ഒളിച്ചോടി വിവാഹം ചെയ്യിക്കാൻ മുൻകൈ എടുത്തതും സാമ്പത്തിക സഹായങ്ങൾ തുടക്കത്തിൽ ചെയ്തതും സേവിച്ചൻ ആയിരുന്നു. പിന്നീട് രണ്ടു പേരും പഠിച്ചു അടുത്തുള്ള ഒരു സ്കൂളിൽ പ്ലസ് ടു അധ്യാപകരായി ജോയിൻ ചെയ്തു. കുറച്ചു നാൾ കഴിഞ്ഞപ്പോ ബഷീറിന് ഫോറെസ്റ് ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ചു. ഫാത്തിമ ഇപ്പോഴും ടീച്ചറായി തന്നെ ജോലി നോക്കുന്നു.. രണ്ടു പെൺകുഞ്ഞുങ്ങൾ അവർക്കുണ്ട്. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞപ്പോഴേക്കും ഫാത്തിമയുടെ വീട്ടുകാരുടെ പിണക്കം ഓക്കേ മാറി..

 

സേവിചനും ബഷീറും ചെന്നപ്പോ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

 

‘നിന്റെ പാത്തു ഇത് വരെ വന്നില്ലേ’   ബഷീർ വീട് തുറന്നു അകത്തേക്ക് കയറിയപ്പോ സേവിച്ചൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *