…
ഓക്കേ സാർ ശരി സാർ ..അപ്പൊ പറഞ്ഞപോലെ ..ഞാൻ കട്ട് ചെയ്യുവാ ..വീട്ടിലോട്ടു കയറട്ടെ..
ഫോൺ കട്ട് ചെയ്തു ലീലാമ്മ വീട്ടിലേക്കു നടന്നു..സംഭാഷണം കേട്ട് സേവിച്ചൻ ആകെ പരിഭ്രാന്തൻ ആയി..സംഗതി പോലീസിനെ അറിയിച്ചു കഴിഞ്ഞു..ദൈവമേ തന്റെ ഭാവി ..പീഡനം എന്ന് വിളിച്ചു പറഞ്ഞാൽ പോലും കേസ് എടുക്കുന്ന നാട്ടിൽ ആണ് അവർ എല്ലാം എഴുതി കൊടുക്കാം എന്ന് പറഞ്ഞിരിക്കുന്നത്.. ഇതുകുടുങ്ങിയത് തന്നെ. അവൻ പെട്ടന്ന് സ്മിതയെ വിളിച്ചു..ആദ്യത്തെ ബില്ലിന് തന്നെ അവൾ ചാടി ഫോൺ എടുത്തു
എന്താ ചേട്ടായി ആളെ കണ്ടോ – തള്ള ചത്തോ എന്നറിയാതെയുള്ള പരിഭ്രാന്തി നിറഞ്ഞ ചോദ്യം.
കണ്ടു ആകെ കുഴപ്പമായി
എന്ത് പറ്റി ചേട്ടായി
എടീ അമ്മക്ക് ഇവിടുത്തെ പോലീസ് ഇൻസ്‌പെക്ടറെ നേരിട്ട് പരിചയമുണ്ടോ
ഉണ്ടോന്നോ സാറിന്റെ മക്കളെ നൃത്തം പഠിപ്പിച്ചുകഴിഞ്ഞ തവണ ജില്ലാ തലത്തിൽ ഒന്നാം സമ്മാനം വാങ്ങി കൊടുത്തതു അമ്മയാ.. അതിനു ശേഷം സാറും ഫാമിലിയും ഒരിക്കൽ വീട്ടിൽ വരികയും ചെയ്തു. അതെന്താ പെട്ടന്ന് അങ്ങനെ ചോദിച്ചത്?
ദൈവമേ ആകെ പ്രശനം ആയി — അവൻ നടന്ന സംഭവങ്ങൾ അവളെ പറഞ്ഞു കേൾപ്പിച്ചു..
ദൈവമേ കേട്ടിട്ട് തല കറങ്ങുന്നു – സ്മിത ആകെ പരിഭ്രാന്തയായി പറഞ്ഞു
എനിക്കും എന്ത് ചെയ്യണം എന്നറിയില്ല – അവനും ആകെ പേടിച്ചു
ചേട്ടായി ഞാൻ ഇപ്പൊ വന്നാൽ എന്തേലും ചെയ്യാൻ പറ്റുമോ എന്തേലും പറഞ്ഞു സമാധാനിപ്പിക്കാനോ മറ്റോ