അതൊക്കെ നിങ്ങൾ അങ്ങനെ കുടിച്ചു തീർത്താൽ മതി എനിക്ക് ഈ സാധനത്തിന്റെ രുചി ഒത്തിരി നേരം നാവിൽ നിൽക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാ ഞാൻ ഒറ്റയടിക്ക് കുടിച്ചു തീർത്തത്
നാടൻ സാദനം അടിക്കുന്ന രീതിയിൽ ഒറ്റയടിക്ക് കുടിച്ചത് ആണെന്ന് അവനു മനസ്സിലായി ഇതിന്റെ എഫക്ട് പതിയെ മാത്രമേ തലയ്ക്കു പിടിക്കൂ എന്ന് അറിയാവുന്ന സേവിച്ചൻ പതിയെ സിപ് ചെയ്തു കുടിച്ചു കൊണ്ട് ഇറച്ചി ആസ്വദിച്ചു ലീലാമ്മയുടെ കണ്ണിൽ നോക്കിയപ്പോ ഒരെണ്ണം കൂടി കിട്ടിയാൽ കൊള്ളാം എന്ന് ആ മുഖത്ത് നിന്നും മനസ്സിലായി
അമ്മക്ക് ഒരെണ്ണം കൂടി ഒഴിക്കട്ടെ
ഞാൻ ഓർത്തത് ഇതിനു ഭയങ്കര നാറ്റവും വല്ലാത്ത രുചി ആണെന്നും ഒക്കെയാ ഇതിപ്പോ മണം ഒന്നും ഇല്ല ചെറിയ ഒരു ടേസ്റ്റ് മാത്രം .. അല്പം കൂടി ഒഴിക്കു .. ലീലാമ്മ വലിയ ജാഡ ഒന്നും കാണിക്കാതെ തന്നെ സമ്മതിച്ചു.. നാടൻ സാധനം അടിക്കുന്ന പോലെ പെട്ടന്ന് കിക്ക് കിട്ടാത്ത സാധനം ആണെന്ന് അറിയാതെയാണ് അവർ ഇത് പറഞ്ഞത് എന്ന് അവനു പിടികിട്ടി..
രണ്ടാമത്തേതും അവൾ അത് പോലെ തന്നെ ഒറ്റ പിടുത്തതിന് കുടിച്ചു തീർത്തു.. അവൻ എഴുനേറ്റു റൂമിലെ ഫാൻ ഓണാക്കി.. ഫാനിന്റെ കാറ്റ് കൂടി ഏൽക്കുമ്പോ പെട്ടന്ന് കിക്ക് ആകട്ടെ എന്ന് അവൻ കരുതി
അച്ചാച്ചൻ എങ്ങനെ ആരുന്നു നല്ല വെള്ളം അടി ആയിരുന്നോ നാടകക്കാർ പൊതുവെ അങ്ങനെ ആണല്ലോ
ഹോ അതൊന്നും പറയേണ്ട അങ്ങേര് എന്നും ഒന്നും അടിക്കില്ല നാടകം ഉള്ള ദിവസം ട്രൂപ്പിൽ ആരെയും മദ്യപിക്കാൻ അനുവദിച്ചിരുന്നില്ല നാടകം കഴിഞ്ഞു തിരിച്ചു വരുന്ന സമയത്തു എന്തും ആകാമായിരുന്നു– ലഹരി പതിയെ പിടിച്ചു തുടങ്ങിയ ലീലാമ്മ പഴയ ഓർമകളിലേക്ക് പോകുന്നത് അവനു മനസ്സിലായി
അമ്മയോട് ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചിട്ട് കുറെ കാലം ആയി..ഇപ്പോഴാ അവസരം ലഭിച്ചത്
എന്ത് എന്ന ഭാവത്തിൽ ലീലാമ്മ പുരികം ഉയർത്തി
നിങ്ങൾ എങ്ങനെയാ പരിചയപ്പെട്ടത് കല്യാണം കഴിച്ചത് – ലീലാമ്മയുടെ ഗ്ലാസ്സിലേക്കു ഒന്നുകൂടി ഒഴിച്ചിട്ടു അവൻ ചോദിച്ചു..പതിവ് പോലെ അത് എടുത്തു ഒറ്റ പിടുത്തതിനു കുടിക്കുന്നതിനു പകരം കയ്യിൽ പിടിച്ചു കൊണ്ട് അവൾ ആ കസേരയിലേക്ക് ചാഞ്ഞു ഇരുന്നു..ഓർമ്മകൾ പുറകോട്ടു സഞ്ചരിക്കുന്ന ഭാവം ആ മുഖത്ത് തെളിഞ്ഞു..അടിച്ച വോഡ്കയുടെ ലഹരി അവളുടെ ശിരസ്സിൽ പതിയെ ഇളക്കാൻ തുടങ്ങി.. ചെറിയ ഒരു ചിരിയോടെ അവൾ പറയാൻ തുടങ്ങി