പ്രിയപ്പെട്ടവരെ രണ്ടാം ഭാഗം വൈകിയതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു ..സേവിച്ചന്റെ രാജയോഗം ഒന്നാം ഭാഗം വായിക്കാത്തവർ ദയവായി അത് വായിച്ച ശേഷം മാത്രമേ ഇത് വായിക്കാൻ തുടങ്ങാവൂ ..ഒന്നാം ഭാഗത്തിൽ ഈ സംഭവത്തിലേക്ക് നയിച്ച കാര്യങ്ങൾ ആണ് എഴുതിയിരിക്കുന്നത്.. വായിച്ച ശേഷം കമെന്റും ലൈകും മറക്കില്ല എന്ന ഉത്തമ വിശ്വസത്തോടെ..സ്വന്തം നകുലൻ
സേവിച്ചന്റെ രാജയോഗം 2
Sevichante Raajayogam Part 2 | Author : Nakulan | Previous Part
അളിയാ ഇന്ന് വൈകിട്ട് എന്തെങ്കിലും പരിപാടി ഉണ്ടോ – പിറ്റേന്നു നഗരത്തിൽ വന്ന സേവിചനോട് ഗിരീഷ് ചോദിച്ചു
അങ്ങനെ പ്രത്യേകിച്ച് പരിപാടി ഒന്നും പ്ളാൻ ചെയ്തിട്ടില്ല.. ഒന്ന് രണ്ടു പേരെ കാണാൻ ഉണ്ട് അത് കഴിഞ്ഞു കൂടെ പഠിച്ച ഒരാൾ ഇവിടെ ഇൻകംടാക്സ് ഇൻസ്പെക്ടർ ആണ്. അവന്റെ ഭാര്യക്ക് നൈറ്റ് ഡ്യൂട്ടി ആണെങ്കിൽ അവന്റെ വീട്ടിൽ ഒന്നു പോയി ഒരു കുപ്പി പൊട്ടിക്കണം എന്ന് കരുതുന്നു. അവനേ നേരത്തെ വിളിച്ചപ്പോൾ ബിസി ആയിരുന്നു
ഭാഗ്യം വിളിച്ചു കിട്ടാതിരുന്നത് അളിയൻ ആ പരിപാടി നാളത്തേക്ക് ഒന്ന് മാറ്റി വെക്കാമോ
എന്തുപറ്റി പെട്ടെന്ന്
അതേ അളിയാ സ്മിതക്ക് വലിയചുവടു പള്ളിയിൽ ആദ്യ വെള്ളിയാഴ്ച പരിപാടി പോകണമെന്ന് ഒരേ നിർബന്ധം. പണ്ടു എന്നോടു പറഞ്ഞതായിരുന്നു പിന്നെ അതു മറന്നു. ഇതിപ്പോ നാളെ അത് കൂടണം എന്ന് ഒറ്റ വാശി.. അവിടെ അടുത്താണല്ലോ അവളുടെ അമ്മാവൻ ജോണപ്പാപ്പന്റെ വീട് ഇന്ന് അവിടെ ചെന്ന് തങ്ങി രാവിലെ പള്ളിയിൽ പോകാൻ ആയിരുന്നു ഞങ്ങൾ പോയാൽ അമ്മ തന്നെ അല്ലേയുള്ളൂ വീട്ടിൽ
അതിനെന്താ അമ്മ തനിയേ നിൽക്കുന്നതാണല്ലോ
അതേ പക്ഷേ ഇപ്പോ ഗീതുവിന്റെ കുറച്ചു സ്വർണ്ണം വീട്ടിൽ ഇരിക്കുന്നതു കൊണ്ട് സ്മിതക്ക് പേടി അവളാ പറഞ്ഞത് കൊച്ചാട്ടനോട് ഒന്നു വന്നു നിൽക്കാമോയെന്ന്.