റിയൂണിയൻ
Reunion | Author : Danmee
വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി
……………………………………………………
സെക്കന്റ്ഷോ കഴിഞ്ഞു മടങ്ങുക ആയിരുന്നു സി. ഐ തോമസും കുടുംബവും. ഭാര്യ ലിസിയും രണ്ടുവയസുള്ള മകൻ ജോർജും നാലുവയസുള്ള മകൾ ജെനിക്കും ഒപ്പം അയാൾ ആളൊഴിഞ്ഞ വഴിയിൽ കൂടെ ജീപ്പ് ഒട്ടിച്ചു പോകുകയാണ്.
” നിങ്ങളോട് ഞാൻ പറഞ്ഞതാ ഫസ്റ്റ്ഷോക്ക് പോകാം എന്ന്….. അപ്പോൾ നിങ്ങൾക്ക് ഒടുക്കത്തെ ഡ്യൂട്ടി……. നാളെ രാവിലെ എന്ത് ഉണ്ടാക്കുമോ എന്തോ…… ഒന്നും റെഡി ആക്കി വെച്ചിട്ടില്ല “
” നീ ഒന്ന് മിണ്ടാതിരിക്ക് നല്ലൊരു ദിവസം ആയിട്ട് മൂഡ് കളയാതെ “
” ഇപ്പോൾ ഞാൻ ആയോ മൂഡ് കളയുന്നത്. നിങ്ങൾ അല്ലെ പറഞ്ഞ സമയത്ത് വരാത്തത്….. സിനിമ കഴിഞ്ഞു ചെറിയ ഒരു ഷോപ്പിങ് നടത്താം എന്ന് വിചാരിച്ചതാ…… നാളെ രാവിലെ നിങ്ങൾ പട്ടിണിയിരിക്കും “
” ആ അത് സാരമില്ല “
” ഡാഡിക്ക് സാരമില്ലങ്ങി എനിക്ക് സരമൊണ്ട് എനിക്ക് വയ്യ പട്ടിണി കിടക്കാൻ “
” എടി കാന്താരി നീയും മമ്മീടെ കൂടെ കൂടിയോ “
അങ്ങനെ അവർ കുടുംബകാര്യങ്ങളും മറ്റും പറഞ്ഞു കൊണ്ട് വരുകയായിരുന്നു.
ഒരു വളവു തിരിഞ്ഞപ്പോൾ. പെട്ടെന്ന് മറ്റൊരു വണ്ടിയുടെ വെളിച്ചം കണ്ണിൽ അടിച്ചു അയാൾ വണ്ടി വെട്ടിച്ചു നിർത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുൻപേ തോമസിനെ ആരോ ജിപ്പിൽ നിന്നും പിടിചിറക്കി. അയാൾക്ക് മുന്നിൽ ഉണ്ടായിരുന്ന ഒരാൾ തോമസിനെ തോക്ക് കാണിച്ചു നിർത്തി.
” ഞങ്ങളെ മനസ്സിലായോ സാറെ? “
മുന്നിൽ തോക്കുമായി നിന്നആൾ ചോദിച്ചു. ജിപ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം തോമസ് കണ്ടു.
” തന്നെ ഈ നാട്ടിൽ ആർക്കാ അറിയാത്തത് നടേശാ “
” അപ്പോൾ ഒരു മുഖവരയുടെ ആവിശ്യം ഇല്ല എന്നാലും എനിക്ക് സാറിനോട് ചിലത് പറയാൻ ഉണ്ട്…… എനിക്ക് ഒരു അനിയൻ ഉണ്ട് സതീശൻ…. അവൻ ഇപ്പോൾ ജയിലിൽ ആണ്…. ഞാൻ അല്ലറ ചില്ലറ തരികിട പരിപാടികൾ ചെയ്യുമെങ്കിലും അവനെ ഞാൻ അതിൽ ഒന്നും കുട്ടിയിരുന്നില്ല……… അവൻ തെറ്റ് ഒന്നും