അജന്ത
Ajantha | Author : Mausam Khan Moorthy
കൊച്ചിയുടെ ഹൃദയ ഭാഗത്ത് തുറക്കപ്പെട്ട വൻകിട സ്പോർട്സ് സ്റ്റോറിന്റെ ഉത്‌ഘാടനം നിർവഹിക്കാനെത്തിയത് കൗണ്ടി ക്രിക്കറ്റിലെ ഇതിഹാസ താരമായി അറിയപ്പെടുന്ന ജോൺ മെക്കൻസി ആണ്.കടയുടെ ഡയറക്ടർമാരിൽ ഒരാൾ അയാളുടെ ഒരു ബന്ധു വഴിയാണ് ജോണിനെ പരിപാടിക്കായി ഏർപ്പാട് ചെയ്തത്.
കൗണ്ടിയിൽ അറുനൂറിലധികം മത്സരങ്ങളും,ഇരുപതിനായിരത്തിലേറെ റൺസും ഒക്കെയായി റെക്കോർഡുകളുടെ തമ്പുരാനായി മിന്നിത്തിളങ്ങി നിൽക്കുന്ന ഒരാളായിരുന്നു ജോൺ.പതിനെട്ടാം വയസ്സിൽ അരങ്ങേറിയ അയാൾ കാൽനൂറ്റാണ്ടിനിപ്പുറവും കരുത്തുറ്റ കവർ ഡ്രൈവുകളും,ഹെലികോപ്റ്റർ ഷോട്ടുകളും,ലെഗ് സ്പിൻ ബൗളിങ്ങുമൊക്കെയായി നിറഞ്ഞു നിൽക്കുന്നു.ഫിറ്റ്നസിനോ ഫോമിനോ നാൽപത്തിമൂന്നാം വയസ്സിലും യാതൊരുവിധ മങ്ങലും ഏറ്റിട്ടില്ല എന്നതാണ് അയാളുടെ ഏറ്റവും വലിയ പ്രത്യേകത.
ഇംഗ്ലണ്ടുകാരനാണ് അയാൾ.ലിവർപൂളിലാണ് ജനിച്ചതും വളർന്നതും.കൗണ്ടിയിലെ മിന്നും പ്രകടനങ്ങൾ പക്ഷെ എന്തുകൊണ്ടോ ദേശീയ ടീമിലേക്കുള്ള വഴിതുറന്നില്ല.അതിലയാൾക്ക് നിരാശയൊന്നുമില്ല.പ്രതിഭക്കൊപ്പം,ഭാഗ്യവും കൂടി ഉണ്ടെങ്കിലേ മികച്ച അവസരങ്ങൾ സൃഷ്ടിക്കപ്പെടൂ എന്നയാൾക്ക് നന്നായറിയാമായിരുന്നു. കൗണ്ടിയിൽ അയാൾ പൂർണ തൃപ്തനായിരുന്നു.നിരവധി മത്സരങ്ങളിൽ കളത്തിലിറങ്ങാനുള്ള അവസരം.മികച്ച പ്രതിഫലം.ലോകം മുഴുവൻ ആരാധകർ.പ്രശസ്തി.ഇടക്കിടെ കൗണ്ടിയിലെത്തുന്ന ലോകോത്തര താരങ്ങളുമായുള്ള സൗഹൃദം.പല രാജ്യങ്ങളിലെയും വനിതാ ക്രിക്കറ്റ് താരങ്ങളുമായുള്ള കിടപ്പറ ബന്ധങ്ങൾ. അങ്ങനെയങ്ങനെ കൗണ്ടി അയാളെയും അയാൾ കൗണ്ടിയേയും പരസ്പരം പൂരിപ്പിക്കുകയും ആശ്ലേഷിക്കുകയും ആഘോഷിക്കുകയും ചെയ്തു പൊന്നു.
പ്രണയത്തേയും,രതിയേയും ഒരു സ്ത്രീയിൽ മാത്രം തളച്ചിടുന്നതിനോട് അയാൾക്ക് യോജിപ്പില്ലായിരുന്നു.അതുകൊണ്ടുതന്നെ അയാൾ വിവാഹിതനായിരുന്നില്ല.വിവാഹേതര ബന്ധങ്ങളിൽ അയാൾക്ക് സന്താനങ്ങൾ ഉണ്ടായിരുന്നു താനും.തൻറെ മക്കളെയല്ലവരെയും അയാൾ സംരക്ഷിക്കുകയും അതിരറ്റ് സ്നേഹിക്കുകയും ചെയ്തു.