… ഒന്നു വേഗം പുറത്തേക്ക് വാ….മാളുവിന് നല്ല പനി…. ഹോസ്പിറ്റൽ പോണം…..
കണ്ണുകൾ തിരുമ്മി എഴുന്നേറ്റ ഹരിയോട് കാര്യം പറഞ്ഞ് ഗായത്രി വേഗം വസ്ത്രങ്ങൾ എടുത്ത് ധരിച്ചു..
ഹരി വസ്ത്രം മാറി വന്ന് കാർ സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും ഗായത്രി ഒരു ബാഗിൽ അത്യാവശ്യം വസ്ത്രങ്ങളും ഫ്ളാസ്കും എല്ലാം എടുത്തു വച്ചിരുന്നു…..പിൻസീററിൽ നീതുവിന്റെ ചുമലിൽ തല വച്ചു കിടക്കുന്ന മാളുവിന്റെ കൈകളിൽ ഗായത്രി അരുമയായി തലോടി….
വിളറിയ ഒരു ചിരിയോടെ മാളു ഗായത്രിയുടെ കൈയിൽ അമർത്തി പിടിച്ചു……
ഗേറ്റ് കടന്ന് കാർ മുമ്പോട്ട് നീങ്ങുമ്പോൾ തങ്ങളെ കടന്ന് കറുത്ത നിറമുള്ള ഒരു റോയൽ എൻഫീൽഡ് വീട്ടിലേക്ക് കയറുന്നത് ഹരി കണ്ടു…
ചേർന്നിരിക്കുകയായിരുന്ന രണ്ടു ചെറുപ്പക്കാരും തിരിഞ്ഞു ഹരിയുടെ കാറിലേക്ക് നോക്കി……
പിറകിലിരുന്ന ചെറുപ്പക്കാരൻ അപരിചിതൻ ആയിരുന്നെങ്കിലും കറുത്ത കുപ്പായം അണിഞ്ഞ ഡ്രൈവർ സീറ്റുകാരൻ ഹെൽമറ്റിൻറെ ഗ്ളാസ് താഴ്ത്തിയപ്പോൾ മനുവിന്റെ തീഷ്ണമായ കണ്ണുകൾ ഹരി കണ്ടു……….
പുനർവിവാഹം 3
Posted by