അവിചാരിതം 1
Avicharitham bY തെമ്മാടി
ആരോ കുറെ നേരം ആയി പിന്തുടരുന്നുണ്ട്. സൈഡ് കൊടുത്തിട്ടും കയറി പോകാൻ ഉള്ള ഉദേശം പിന്നിൽ വരുന്ന വാഹനത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. പ്രീത ആകെ അസ്വസ്ഥയായി. വിജനമായ ഹൈറേൻജ് പാതയിൽ ആരായാലും സൈഡ് കൊടുത്താൽ കയറിപ്പോകേണ്ടതാണ്. ഇനിയും ഒരു 40 മിനിറ്റ് ഡ്രൈവുണ്ട് അരുണിന്റെ വീട്ടിലേക്ക്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തത് അവളുടെ ഭയം ഇരട്ടിച്ചു. കാൽ അവളറിയാതെ തന്നെ ആക്സിലറേറ്ററിൽ അമർന്നു. അവളുടെ സ്പീഡ് കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് പിന്തുടരുന്ന വാഹനത്തിന്റെ വേഗതയും കൂടികുറഞ്ഞുകൊണ്ടിരുന്നു.
40 മിനിറ്റിനുള്ളിൽ തന്നെ അവളുടെ കാർ തന്റെ ഭാവി വരനായ അരുണിന്റെ എസ്റ്റേറ്റ് ബംഗ്ലാവിനുമുന്നിലെ ഗേറ്റ് കടന്നിരുന്നു. ബന്ഗ്ലാവിനുമുന്നിൽ അവളെ പ്രതീക്ഷിച്ചെന്ന പോലെ അരുൺ നില്പുണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങി അവൾ അരുണിന്റെ കൈകളിലേക് ഓടിക്കയറി.
“അരുൺ ഞാൻ ആകെ ഭയന്നു, കിലോമീറ്ററുകളായി ഒരു കാർ എന്നെ പിന്തുടരുകയായിരുന്നു, നിന്നെ വിളിക്കാൻ റേഞ്ചും ഉണ്ടായിരുന്നില്ല”
അവൾ പറഞ്ഞു നിർത്തുംമുമ്പ് മറ്റൊരു കാർ ഗേറ്റ് കടന്നു വന്നതും, അവരുടെ മുന്നിൽ നിർത്തിയതും ഒരേ സമയം ആയിരുന്നു.
“അരുൺ ഇതാണാക്കാർ, എന്നെ പിന്തുടർന്ന കാർ”