വെട്ടിച്ചത് മാത്രമേ വ്യക്തമായി ഓർമ്മിക്കുന്നുളളൂ….. ഒരു കരണം മറിഞ്ഞ വണ്ടിയുടെ അടിയിലായിരുന്നു താൻ….. ചോരയൊലിക്കുന്ന മുഖവുമായി ദേവൻ തന്റെ ശരീരം വലിച്ചെടുക്കാൻ പ്രയാസപ്പെടുന്നതായിരുന്നു കണ്ണുകൾ അടഞ്ഞു പോകുമ്പോൾ കണ്ട കാഴ്ച..
…. മണിക്കൂറുകൾക്ക് ശേഷം ബോധം വരുമ്പോളും അതേ ചോര പുരണ്ട വസ്ത്രങ്ങളുമായി ദേവൻ അടുക്കൽ നിൽപ്പുണ്ടായിരുന്നു…..
രണ്ടാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിനിടയിലാണ് ഹേമയുടെ സ്നേഹം ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത്….. എന്നും രാവിലെ തന്റെ മുറിയുടെ പുറത്ത് വന്ന് മണിക്കൂറുകൾ വെറുതെ നിൽക്കുമായിരുന്നു ദേവൻ…..
……. നിങ്ങൾ രണ്ടു പേരും എന്നോട് ക്ഷമിക്കണം……അത് അറിഞ്ഞപ്പോൾ
പെട്ടെന്ന് എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല……
…. ഇല്ല ഹരീ…. തെറ്റ് ചെയ്തത് ഞങ്ങളാണ്….. താനാണ് ക്ഷമിക്കേണ്ടത്…..
തന്റെകൈകൾ കൂട്ടി പിടിച്ചു കൊണ്ട് ദേവൻ കിടക്കയിൽ ഇരുന്നു…. ഊഷ്മളമായ ഒരു സുഹൃദ്ബന്ധം അവിടെ തുടങ്ങുകയായിരുന്നു……
പിന്നെ ഒരിക്കലും ഹേമയെയും വേദനിപ്പിച്ചിട്ടില്ല അവസാനം വരെ…..
പക്ഷേ ജീവൻ രക്ഷിച്ചതിന് പകരമായി ദേവന് ഹേമയുടെ മുന്നിൽ വച്ചു തന്നെ ഒരു വരം നൽകി…..
….ദേവാ…. അന്ന് നിങ്ങളെ രണ്ടു പേരെയും വേദനിപ്പിച്ചതിൻറെ പരിഹാരമായി…… നിങ്ങൾക്ക് രണ്ടു പേർക്കും എപ്പോൾ വേണമെന്ന് തോന്നിയാലും നിങ്ങളുടെ പഴയ ബന്ധം തുടരാൻ ഞാൻ അനുവാദം നൽകുന്നു….
…..ഹരിയേട്ടാ…….
നടുക്കം പ്രകടിപ്പിച്ച ഹേമയെ ചേർത്ത് പിടിച്ചു കൊണ്ട് താൻ അന്നു പറഞ്ഞത് ഇതായിരുന്നു…
……. പൂർണ്ണ മനസ്സോടെയാണ് ഞാൻ പറയുന്നത്…… നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു….
എന്നാൽ അന്നു കൊടുത്ത സ്വാതന്ത്ര്യം ഹേമ മരിക്കുന്നത് വരെ അവരിരുവരും ഉപയോഗിച്ചിരുന്നില്ല…
…. എന്നാൽ ഇപ്പോൾ ദേവന് ആ സ്വാതന്ത്ര്യം ഗായത്രിയോട് എടുക്കണമെന്ന് തോന്നിയിരിക്കണം..
….. ഇല്ല അവൾ എന്റെതു മാത്രമാണ്….. പിന്നെ തനിക്കിഷ്ടമല്ലാത്ത കാര്യം ഒരിക്കലും ദേവൻ ആഗ്രഹിക്കുകയുമില്ല എന്ന വിശ്വാസം തനിക്കുണ്ട്….
മുറ്റത്ത് കാർ നിർത്തുമ്പോഴും ഗായത്രി ഉറങ്ങുകയായിരുന്നു…..
……ഗായൂ…… എണീക്ക് മോളൂ…..
പുനർവിവാഹം 3
Posted by