“ഡാ ഒരു ചെറിയ പണി ഉണ്ട് എന്റെ കൂടെ വാ ”
“എങ്ങോട്ടാടാ ”
” ഡാ ലക്ഷ്മി വീട്ടിൽ പോകുകയാ, അവൾ നടന്നു പോയി കുറച്ചു കഴിയുമ്പോൾ നീ എന്നേ അവളുടെ അടുത്തൊന്നു ഡ്രോപ്പ് ചെയ്യണം ”
“ഹ്മ്മ് ശരി വാ ”
ഞങ്ങൾ കോളേജിന്റെ താഴെ വന്നു അവൾ പോകുന്നതും നോക്കി നിന്നു, കുറച്ചു കഴിഞ്ഞതും അവൾ വന്നു അവൾ ഞങ്ങൾ അവിടെ നിൽക്കുന്നത് കണ്ടു. ഇപ്പോഴും ഒരു പ്രതീക്ഷ ആ കണ്ണുകളിൽ ഉണ്ട്.
ഞാൻ അവളെ കണ്ടിട്ടും മൈൻഡ് ചെയ്യാത്തത് അവളിൽ വിഷമം ഉണ്ടാക്കിയിട്ടുണ്ട്, അവൾ നടന്നുപോയി കുറച്ചു കഴിഞ്ഞതും ഞങ്ങൾ വണ്ടി എടുത്തു പിന്നാലെ പോയി. അവളെ ദൂരെ നിന്ന് കണ്ടു
“ഡാ ആഷിക്കേ നീ എന്നെ അവളുടെ അടുത്തു ഡ്രോപ്പ് ചെയ്തിട്ട് പൊയ്ക്കോ ഞാൻ വന്നോളാം ”
അവൻ അവളുടെ അടുത്തു എത്തിയതും വണ്ടി സ്ലോ ആക്കി ഞാൻ ഇറങ്ങി അവളുടെ ഒപ്പം നടന്നു, ഞാൻ വന്നതൊന്നും അറിയാതെ പാവം എന്തൊക്കെയോ ആലോചിച്ചു നടക്കുകയാണ്, ഞാൻ അവളുടെ ഇടതു ഭാഗം ചേർന്ന് നടന്നു വലതു തോളിൽ തോണ്ടി. അവൾ അവിടെ നിന്നും വലുത് ഭാഗത്തേക്ക് നോക്കി ആളെ ആരെയും കാണാതെ ഇടതു ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ കണ്ടു ഒന്ന് അമ്പരന്നു
“ഡാ അഖിലേ നീ എന്താ ഇവിടെ ”
“ഡീ ഞാൻ നിനക്കൊരു സാധനം തരാൻ മറന്നു, അത് തരാൻ വന്നതാ ”
അവളുടെ കണ്ണിൽ വീണ്ടും ഒരു പ്രതീക്ഷ ഞാൻ കണ്ടു
“ഡീ ഇത് ഞാൻ എന്റെ അനിയത്തിക്ക് വാങ്ങിയതാ നീ അവൾക്കു കൊടുത്തേക്കു “.
ഞാൻ അവളുടെ നേരെ ഡയറി മിൽക്ക് പാക്കറ്റ് നീട്ടി, അവളുടെ കണ്ണിൽ ഉണ്ടായിരുന്ന തിളക്കം മാറി ഒരു ദേഷ്യം വന്നു
“ആ ഇങ്ങു കൊണ്ടുവാ ഞാൻ കൊടുത്തേക്കാം ”
അവൾ ദേഷ്യത്തോടെ തന്നെ ആ പാക്കറ്റ് വാങ്ങി
” ഡീ നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തതു. ഞാൻ നിനക്കൊന്നും വാങ്ങാഞ്ഞിട്ടാണോ. നിന്റെ birthday ആണെന്ന് ഞാൻ ഇന്നല്ലേ അറിഞ്ഞത്. നീ തിരിച്ചു വരുമ്പോൾ ഞാൻ എന്തെങ്കിലും വാങ്ങി വക്കാം ”
“എനിക്കൊന്നും വേണ്ട, എനിക്കൊരു ദേഷ്യവുമില്ല ”
അവൾ അതും പറഞ്ഞു ദേഷ്യത്തിൽ നടക്കാൻ തുടങ്ങി
“ഡീ ലക്ഷ്മി ഒന്നൂടെ നിക്ക്, ഞാൻ ഒരു സാധന കൂടെ കൊണ്ടുവന്നിട്ടുണ്ട് ”
“ആർക്കാ എന്റെ അമ്മക്കാണോ ”
“നിന്റെ അമ്മക്കൊരു ഗിഫ്റ്റ് ഉണ്ട്, ഇപ്പോഴല്ലേ കുറച്ചു കാലം കഴിയട്ടെ നല്ലൊരു മരുമോനെ കൊടുക്കാം ”
അവൾ ഞാൻ പറഞ്ഞതൊന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിൽക്കുകയാണ്, ആ സമയത്തു ഞാൻ പോക്കറ്റിൽ നിന്നും മൂക്കുത്തിയുടെ ബോക്സ് എടുത്തു അവളുടെ നേരെ നീട്ടി
“happy birthday ലച്ചു. നിനക്കായി ഞാൻ ഇന്നലെ വാങ്ങിയ ഗിഫ്റ്റാണ് വീട്ടിൽ ചെന്നിട്ടു തുറന്നു നോക്കിയാൽ മതി, അപ്പൊ ok ഞാൻ പോട്ടെ ”
അവൾ തിരിച്ചു ഒന്നും പറയാനാവാതെ അന്തം വിട്ടു നിൽക്കുകയാണ്, അപ്പൊ തന്നെ ആഷിക് വണ്ടി എന്റെ അടുത്തു കൊണ്ടുവന്നു ചവിട്ടി,
“അപ്പൊ ലക്ഷ്മി ഞാൻ പോട്ടെ. നാളെ കാണാം ബൈ ”
ആഷിക് അപ്പൊ തന്നെ വണ്ടി എടുത്തു, ഞാൻ കുറച്ചു ചെന്നിട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ നോക്കി കണ്ണ് തുടക്കുന്നതു കണ്ടു, എനിക്കും അത് കണ്ടപ്പോൾ സന്തോഷം അടക്കാൻ പറ്റിയില്ല.ഞാൻ ആഷിക്കിനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.,
“അമ്മേ…… “
ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് …