എന്റെ ലോകം.. പുസ്തകങ്ങൾ ആയിരുന്നു എനിക്കു ഏക ആശ്രയം അച്ഛൻ മേടിച്ചു തരുന്ന പുസ്തകങ്ങൾ ആയിരുന്നു എന്റെ കുട്ടുകാർ…… ആ ലോകത്തേക്ക് ഞാൻ ചുരുങ്ങി എന്നത് ആണ് സത്യം…
അതൊക്ക പോട്ടെ കൃഷ്ണ കഴിഞ്ഞില്ലേ… ഇനിയും ജീവിതം ഉണ്ട് നിനക്ക്.. 20 വയസ്സ് അല്ലെ ആയുള്ളൂ…
ആ നോക്കാം അല്ലെ നോക്കണം… ഇപ്പോൾ ജീവിക്കാൻ ഒരു കൊതി..
അതു കൃഷ്ണയുടെ കണ്ണിൽ നോക്കി ആണ് അവൻ പറഞ്ഞത്.. ആ നോട്ടം നേരിടാൻ ആവാതെ അവൾ തലതാഴ്ത്തി..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ….
എന്ത് എന്ത് പറ്റി…….
ടീച്ചർ എന്താണ് ഇങ്ങനെ നടക്കുന്നത്..
എങ്ങനെ നടക്കുന്നത്…
ഓ….ഇങ്ങനെ ഒരുങ്ങാതെ
ഒരുമാതിരി വിദവകളെ പോലെ…….
അതോ അതു അങ്ങനെ ആയി പോയില്ലേ…
എങ്ങനെ ആയി പോയി എന്ന്…. അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ…