പ്രണയമന്താരം 3
Pranayamantharam Part 3 | Author : Pranayathinte Rajakumaran | Previous Part
വാതുക്കൽ ആദിയോടെ കല്യാണി ടീച്ചർ…
എന്ത് പറ്റി എന്റെ കുട്ടിക്കു…
ആ ഇതു ആര് എന്റെ കല്യാണിയോ. ഇത്ര പെട്ടന്ന് ഇങ്ങു പൊന്നോ.ഞാൻ പറഞ്ഞില്ലെ പ്രെശ്നം ഒന്നും ഇല്ല സേഫ് ആണ് എന്ന്…
ഒന്ന് പോടാ ഞാൻ ആകെ പേടിച്ചു നീ വിളിച്ചു പറഞ്ഞപ്പോൾ. എന്റെ നല്ല ജീവൻ അങ്ങ് പോയി. ഇവിടെ വന്നു തുളസികുട്ടിയെ കണ്ടപ്പോൾ ആണ് ഒരു സമാധാനം ആയതു..
അമ്മയുടെയും, മോന്റെയും സ്നേഹവും സംസാരവും കണ്ടു അന്തം വിട്ടിരുന്ന തുളസിയെ കണ്ടു ടീച്ചർ ഒന്ന് ചിരിച്ചു..
മോളു ok അല്ലെ ഹോസ്പിറ്റലിൽ പോണോ.. എന്തെങ്കിലും പ്രെശ്നം ഉണ്ടോ……
ആ ടീച്ചറെ വേണ്ട ഞാൻ ok ആണ്.. കൃഷ്ണ കററ്റ് ടൈമിൽ വന്നത് കൊണ്ട് ഇപ്പോളും ജീവനോടെ ഇരിക്കുന്നു.. ദേവി കാത്തു അല്ലാതെ എന്താ പറയുക
പേടിച്ചോ എന്റെ കുട്ടി.. ഞാൻ പറഞ്ഞില്ലേ കുളകടവിൽ വഴുക്കൽ ഉണ്ട് സൂക്ഷിച്ചു ഇറങ്ങണം എന്ന്… ഇത്രേം പറ്റി ഉള്ളല്ലോ സമാധാനം ആയി…
അതൊക്കെ കഴിഞ്ഞില്ലേ എന്റെ കല്യാണി അമ്മേ.. ടീച്ചർ ok ആണ് അമ്മകുട്ടി ഒന്ന് മിണ്ടാതെ ഇരുന്നേ.
ഞാൻ പോകുക ആണ്.. ആകെ നനഞ്ഞു ഒട്ടി ഇരിക്കുക ആണ് ഒന്ന് മാറട്ടെ…
അപ്പോൾ ആണ് തുളസിയും അതു ശ്രെദ്ധിച്ചതു.. അങ്ങനെ ഒരു അവസ്ഥ ആയിരുന്നല്ലോ…