ആ കയ്യും പിടിച്ചു കടലിനെയും കായലിനെയും സാക്ഷിയാക്കി തോളോടുതോൾ ചേർന്നു നടന്നപ്പോൾ സ്വപ്നമാണോ സത്യമാണോ അതെന്നു തിരിച്ചറിയാനാവാതെ മനസ്സ് ഉഴറി. അന്നുവരെ സങ്കൽപ്പിച്ച പ്രണയനിമിഷങ്ങളെയൊക്കെ അവൻ അനുനിമിഷം മാറ്റിമറിച്ചുകൊണ്ടിരുന്നു. സംസാരിച്ചു തുടങ്ങുകയായിരുന്നു നമ്മൾ. കണ്ണിൽ കണ്ണിൽ നോക്കി. അവന്റെ നിശ്വാസത്തെ എന്റെ ശ്വാസമായി ഏറ്റുവാങ്ങി ഞാനും എന്റെ നിശ്വാസത്തെ ഏറ്റുവാങ്ങി അവനും….
കടന്നു പോയ ദിനങ്ങൾ, ആദ്യം കഥ വായിച്ച ദിവസം തൊട്ടു അവസാനം സംസാരിച്ച ദിവസത്തെ പറ്റി, അവസാനം അയച്ച മൈലുകളെപ്പറ്റിയുമൊക്കെ വാതോരാതെ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. ആ പാറക്കെട്ടിനു മുകളിൽ അവനോട് ചേർന്നിരുന്ന് ആ ചുമലിൽ തല ചേർത്തു ആ കൈ കോർത്തു പിടിച്ച്…….. വീണ്ടും നിശബ്ദമായ നിമിഷങ്ങൾ….. ആ ഹൃദയമിടിപ്പ് കേട്ടു കണ്ണടച്ചു ചേർന്നിരുന്നു.
” ഭദ്രാ… ”
“മം…. “
” എന്തു പുണ്യമാണ് പെണ്ണേ നിന്നെ എനിക്ക് കിട്ടാനുംവേണ്ടി ഞാൻ ചെയ്യ്തത് “
” അതു ഞാനല്ലേ പറയേണ്ടത് അച്ചൂട്ടാ…. എന്നാലും നീ ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ വരുന്നുണ്ടെന്ന് എനിക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റിയില്ലായിരുന്നെങ്കിലോ??? അമ്മാവൻ സ്ഥലത്തില്ലാതിരുന്നത് കൊണ്ടു വലിയ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ എങ്ങനെയൊക്കെയോ ഇറങ്ങി വന്നതാ…. അറിയ്യോ… “
“അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എന്റെ ഭദ്രക്കുട്ടിടെ ഇത്രയൊക്കെ ഭാവങ്ങൾ നിന്റെ ഈ ഉണ്ടകണ്ണിലെ അതിശയമൊക്കെ ഇത്ര നാച്ചുറൽ ആയി കാണാൻ പറ്റുമായിരുന്നോ..? പിന്നെ അവിടുന്ന് ഇറങ്ങുന്ന കാര്യം…. ഇടക്കൊക്കെ രാവിലെ അമ്പലത്തിൽ പോവാറുള്ളതല്ലേ നീ.. അതും പറഞ്ഞു നീ ഇറങ്ങുമല്ലോ എന്നാ ഞാൻ ഓർത്തെ, അപ്പൊ അതും പ്രശ്നമല്ലല്ലോ… “
” അമ്പലത്തിന്റെ പേരൊക്കെ എപ്പോഴും പറയാൻ പറ്റുവോ… ഭാഗ്യത്തിന് അതു തന്നെ പറയാൻ പറ്റി “
” അതെന്നാടി…. എപ്പോഴും അങ്ങനെ പറയാൻ പറ്റാത്തേ.. “
” അതങ്ങനാ… ”
” എങ്ങനെ? ”
” അച്ചു ചുമ്മാതിരുന്നേ, വേറെ പറ ” ” വേറെ എന്ത്?? ”
“വേറെ എന്തെങ്കിലും… “
“അതൊക്കെ പറയാം ബട്ട്
ഇതെന്താന്നു പറയെന്നേ… “