പ്രണയഭദ്രം 2 [ഭദ്ര]

Posted by

പ്രണയഭദ്രം 2
Pranayabhadram Part 2 | Author : Bhadra

Previous Part

 

എന്റെ പരിഭ്രമങ്ങളെയൊക്കെ വളരെ കുറച്ച്
സമയം കൊണ്ട് ഞാൻ മറച്ചു പിടിച്ചു. സ്വതസിദ്ധമായ കള്ളച്ചിരിയും, നുണക്കുഴിയും, മുഴങ്ങുന്ന ശബ്ദവും, ഇമ ചിമ്മിയടയുന്ന കണ്ണുകളും………
ഡ്രൈവിങ്ങിനു ഇടയിലൊക്കെയും ഇടകണ്ണിട്ടു നോക്കികൊണ്ടേയിരുന്നു. അവൻ അലയിലാകാതെ കിടക്കുന്ന ഉൾക്കടൽ പോലെ ശാന്തനായി എന്നെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു. എന്റെ കണ്ണുകൾ ആ നോട്ടത്തെ സ്പർശിച്ചപ്പോഴൊക്കെയും പൊള്ളിയിട്ടെന്നവണ്ണം തെന്നി മാറി. പക്ഷേ വീണ്ടും നോക്കാതിരിക്കാനായില്ല. എന്നെത്തന്നെ നോക്കിയിരിക്കുന്ന എന്റെ ജീവൻ….. എന്റെ അച്ചു. നാണത്തിൽ കുതിർന്ന പുഞ്ചിരി എനിക്ക് ചുണ്ടിൽ നിന്നും മറച്ചുവെക്കാനായതേയില്ല. ആ കണ്ണിലേക്ക് നോക്കി ഒരു നിമിഷം എന്താണെന്ന മട്ടിൽ പുരികം ഉയർത്തി ഞാൻ ചോദിച്ചു. വീണ്ടും അതേ കള്ളച്ചിരി കൂടെ കണ്ണൊന്നു അടച്ചു തുറന്നവൻ. ശ്വാസവും നിശ്വാസവും ഹൃദയമിടിപ്പുകളും മാത്രം സംസാരിച്ച നിമിഷങ്ങൾ. ആ നനഞ്ഞ പ്രഭാതം എനിക്കായി കാത്തുവെച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ, സ്വപ്നതുല്യമായ അനുഭവങ്ങളായിരുന്നു.

എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടു പോവാൻ പറഞ്ഞുകൊണ്ട് എന്റെ ഇടതുവശത്തെ സീറ്റിൽ ചാരി കിടന്നുകൊണ്ട് അപ്പോഴും അവൻ എന്നെ നോക്കുകയായിരുന്നു. പ്രണയവും സ്നേഹവും കുസൃതിയും മാറിമാറി ആ നോട്ടത്തിൽ നിഴലിച്ചുകൊണ്ടിരുന്നു. തളം കെട്ടി നിന്ന ആ നിശബ്ദത പ്രണയമെന്ന അനുഭൂതിയുടെ ആഴവും വ്യാപ്തിയും തെളിയിച്ചു തരികയായിരുന്നു.

ലക്ഷ്യം ഒരല്പം ദൂരത്തിലായതുകൊണ്ടും ആ അവസ്ഥയിൽ നിന്നും തല്ക്കാലം ഒന്നു രക്ഷപെടാനുമായി ഡ്രൈവിംഗ് ലേക്ക് ശ്രദ്ധ തിരിച്ചു. ആക്‌സിലേറ്ററിൽ എന്റെ കാലമർന്നു. കാർ ഞങ്ങളെയുംകൊണ്ട് കുതിച്ചു പാഞ്ഞു. ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് തിരിഞ്ഞു ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട വഴിയിലേക്ക് കയറി. ഹൈവേയ്ക്കു സമാന്തരമായി കിടക്കുന്ന കുത്തനെ കയറ്റവും ഇറക്കവും ഉള്ള ആ റോഡ് ലെ ഡ്രൈവിങ് അത്രമേൽ ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ് തരാറ്. ശരിക്കും റോളേർകോസ്റ്റർ പോലെ. ഏകദേശം 100 അടിയോളമുള്ള കുത്തനെയുള്ള കയറ്റവും അതേപോലുള്ള ഇറക്കവും. വേഗത അവനും എനിക്കും ഒരുപോലെ ഇഷ്ടമാണ്. ആദ്യത്തെ കയറ്റവും ഇറക്കവും എല്ലാം മറന്നു കൂവി വിളിച്ചു ആസ്വദിച്ചു അവൻ. അവന്റെ ആ സന്തോഷം എന്നിലും ചിരി പടർത്തി.

Leave a Reply

Your email address will not be published. Required fields are marked *