എനിക്ക് അവളെ ഇഷ്ടമല്ല എന്നർത്ഥമില്ല…. അവളെ എനിക്കിഷ്ടമാണ് വളരെ കേയറിങ് ആണ് എന്നോടും നല്ല സ്നേഹമൊക്കെയുണ്ട്… പക്ഷെ എനിക്ക് ഏറ്റവും വേണ്ടത് അവൾക്ക് തരാൻ ആകുന്നില്ല… ആദ്യം അമ്മ പോയി അവളോട് ചോദിക്ക്…. ഇപ്പൊ എനിക്ക് പോവാൻ ഇത് ധൃതി ഉണ്ട്… ഞാൻ വിളിക്കാം…
ഞാൻ എന്റെ കണ്ണ് തുടച്ചു അവിടെ അവൻ പറഞ്ഞത് ആലോചിച്ചു അവിടെന്നു ഇറങ്ങി… എന്തോ ഒരു വിഷാദം പോലെ ഞാൻ വീടെത്തി…
വാതിൽ തുറന്ന വാവ എന്നെ കണ്ട് ഒ ന്ന് സൂക്ഷിച്ചു നോക്കി… എന്ത് പറ്റി… പെട്ടെന്ന് കഴിഞ്ഞോ..
ങേ… ആഹ്… ഞാൻ ഒന്നും പറഞ്ഞില്ല
എവിടെ…. ഷോപ്പിംഗിന് പോയിട്ടൊന്നും കാണാനില്ലാലോ…
അത് എനിക്കൊരു തല വേദന.. അപ്പൊ ഞാൻ പെട്ടെന്നു തിരിച്ചു പോന്നു
അതാണോ…. അമ്മയ്ക്ക് രാവിലെ മുതൽ ഒരു പന്തികേട്….
വാവേ.. ഞാൻ ഒന്ന് കിടക്കട്ടെ… പിന്നെ അജു വിളിച്ചിരുന്നോ…
ഇല്ല… എന്താ അമ്മേ…
ഒന്നൂല…. ചുമ്മാ ചോദിച്ചതാ…. നീ നാളെ പോവുന്നുണ്ടോ…
ഇല്ല.. എന്തെ പോണോ…. ഈ അമ്മയ്ക്ക് എന്ത് പറ്റി…
ഞാൻ മുറിയിലേക്ക് കയറി ഡ്രസ്സ് മാറാതെ തന്നെ കിടന്നു… മനസ്സിൽ മുഴുവൻ അവൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു… എന്റെ വാവയ്ക്ക് എന്താ പ്രശനം… കല്യാണം കഴിഞ്ഞു 2 കൊല്ലമായി… ഇത് വരെ കുട്ടികൾ ഒന്നും ആവാത്തതിനെ പറ്റി ഞാൻ രാജേട്ടനോട് ചോദിച്ചിട്ടുണ്ട്… അവർ പിള്ളേരല്ലേ… ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… എനന്തിനാ ഇത്ര നേരത്തെ തന്നെ ഉത്തരവാദിത്വം… രാജേട്ടന്റെ അന്നത്തെ മറുപടി എന്നെ ഇപ്പൊ അലട്ടുന്നുണ്ട്…
ഇനി അവൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ….
വൈകുന്നേരം 4 മണിക്ക് ചായ കുടിക്കുമ്പോൾ ഞാൻ സാധാരണ രീതിയിൽ വിഷയം അവതരിപ്പിച്ചു
വാവേ… അവിടത്തെ അമ്മയും അച്ഛനും… എന്തൊക്കെയാ അവരുടെ വിശേഷം…
അവർക്കെന്ത്.. നല്ലത് തന്നെ… അജുവിന്റെ ചേച്ചിക്ക് ആണ് പ്രശനം….
എന്ത്…. അവൾക്കെന്താ പ്രശ്നം… ഞാൻ ചോദിച്ചു…
അല്ല അവൾക്കെപ്പോഴും വിശേഷം ആയോ ഇല്ലേ എന്ന അറിയണ്ടേ…
ഓ… വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും…. ഞാൻ മനസ്സിൽ ആലോചിച്ചു