അമ്മേ…… അമ്മേ…..എത്ര നേരായി വിളിക്കുന്നു…
ങേ… ന്താ വാവേ…
എത്ര നേരായി വിളിക്കുന്നു…. ഏതു ലോകത്താണ്…
ഞാൻ അവളുടെ വിളി കേട്ടു അടുക്കളയിൽ പോയി എന്തൊക്കെയോ കാട്ടി കൂടി ൽ. അജീഷ് കുളിച്ചു വന്നു ഡ്രെസ്സൊക്കെ മാറി പോവാനുള്ള തിരക്കിലായിരുന്നു.. രാജേട്ടൻ നേരത്തെ പോയി..
അമ്മ ഫുഡ് ആയോ… അജീഷിന്റെ വിളി
എന്നെ അമ്മ എന്ന് വിളിച്ചപ്പോൾ എനിക്കവനെ കൊല്ലാനുള്ള ദേഷ്യം ആണ് തോന്നിയത്.. പക്ഷെ വാവയുള്ളത് കൊണ്ട് ഞാൻ നോർമൽ ആയാണ് പെരുമാറിയത്.
ഭക്ഷണം കഴിക്കുമ്പോൾ വാവയാണ് മിണ്ടിയത്…
അജുവേട്ടാ… ഞാൻ 2 ദിവസം കഴിഞ്ഞ് വന്ന മതിയോ…
ആയിക്കോട്ടെ…. അജീഷ് മറുപടി പറഞ്ഞു
ഞാൻ ഒന്നും പറഞ്ഞില്ല…..
ഭക്ഷണം കഴിച്ചു അജീഷ് പോയപ്പോഴാണ് എനിക്ക് എന്തോ വീർപ്പുമുട്ടലിൽ നിന്ന് ആശ്വാസം കിട്ടിയ പോലെ തോന്നിയത്.
എങ്ങനെയൊക്കെയോ രാത്രി ആയി….. ഞാൻ കുറെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല..
രാജേട്ടൻ ക്ഷീണം കാരണം urangi… പിന്നെ ബിപി, ഷുഗർ ഒക്കെ ഉള്ളത് കൊണ്ട് മരുന്ന് കഴിച്ചു കിടക്കും… നല്ല ഡോസ് ഉള്ളത് കൊണ്ട് എന്നും ഇങ്ങനെ തന്നെയാണ്..എണീപ്പിച്ചാലോ എന്ന് വരെ തോന്നി ആരോടും പറയാതെ ഉള്ളിലൊതുക്കാൻ വളരെ പ്രയാസം തോന്നി… എന്താ ഇപ്പൊ ചെയ്യുക… എന്റെ വാവയുടെ ഭാവി… അവളുടെ ജീവിതം… എന്തായാലും നേരം വെളുക്കട്ടെ…
——————————————————–
രാവിലെ നേരത്തെ എണീറ്റു പണികളൊക്കെ ചെയ്തു… രാജേട്ടൻ പോയി കഴിഞ്ഞു കുളിക്കാൻ കയറി…
കുളി കഴിഞ്ഞു വന്നു ഡ്രസ്സ് മാറുമ്പോ വാവ ചോദിച്ചു
അമ്മ എങ്ങോട്ടാ….
ഞാൻ ഒന്നു ടൗൺ വരെ…
മം എന്തെ….
ബാങ്കിലേക്ക് ഒന്ന് പോണം… പിന്നെ അല്ലറ ചില്ലറ ഷോപ്പിങ് ഉണ്ട്….അവളുടെ മുഖത്തു നോക്കാതെയാണ് ഞാൻ പറഞ്ഞത്…
ഞാൻ ഉച്ചയാവുമ്പോഴേക്കും വരാം…
————————————————————-
അവിടെന്നു ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ ആണ് ഞാൻ അജീഷിനെ വിളിച്ചത്…. ആദ്യം വിളിച്ചു എടുത്തില്ല.. വീണ്ടും വിളിച്ചു
ഹലോ… ന്താ അമ്മേ
ഹാ അജു നീ എവിടെയാ…. അല്പം ഗൗരവത്തോടെ ആണ് ഞാൻ പറഞ്ഞത്…