ഒരു തുടക്കകാരന്‍റെ കഥ 4

Posted by

“ ആ …”

“ കുഞ്ഞമ്മേ കുളിക്കാൻ പോകാം “

“ ഇപ്പഴെയോ .. എനിക് മുറ്റം അടിക്കാനുണ്ട്, പശുനും കാളയ്ക്കും തീറ്റയും വെള്ളവും കൊടുക്കണം അങ്ങനെ ചില്ലറ പണി കൂടെ ഉണ്ട് “

“ എന്ന ഞങ്ങള് പൊക്കോട്ടെ”

“ പിള്ളേരും അപ്പുവേട്ടനും ഞാനും “

“ അമ്മേ ‘അമ്മ വരുന്നുണ്ടോ കുളിക്കാൻ ഇപ്പൊ” (അപ്പുവിന്റെ അമ്മയെ അവളും ‘അമ്മ എന്നുതന്നെയാണ് വിളിക്കാറ്)

“ഞാനിപ്പോ ഇല്ല മോളെ അല്പം പണികൂടി ഉണ്ട്”

“ എന്നാ ഞങ്ങള് പോകുവട്ടോ .. അമ്മുമ്മ വരുന്നുണ്ടോ ആവോ “

“’അമ്മ കുളത്തിനൊന്നും കുളികറില്ല ചൂടുവെള്ളത്തിലെ കുളിക്കു”

“ എന്നാൽ ഞങ്ങള് പോകുവട്ടോ , കുഞ്ഞമ്മേ പിള്ളേരെ കൂട്ടിട്ടോ “

“ ആം…”

“ അപ്പൂട്ടാ പോകാടാ കൊരങ്ങാ… “

“എങ്ങോട്ട് “

“ കുളത്തില് “

“ഞാനൊന്നുമില്ല “

“ ദേ ഞാനൊരു കുത്ത് വച്ചുതരുട്ടോ .. നീ അല്ലെ ഇപ്പൊ വരാന്ന് പറഞ്ഞത് “

സത്യത്തിൽ പോകാൻ താല്പര്യം ഉണ്ടെങ്കിലും അവനല്പം ജാഡ ഇട്ട്‌ നിന്നു

“ ഞാനോ എപ്പോ “

“ദേ ചെക്കാ മരിയതയ്ക് വന്നോട്ടോ”

“ നീ എന്താ ഈ പറയുന്നേ ഞാനൊന്നും ഇല്ല പോയേ “

“ ലാസ്റ്റ് ചോദിക്കുവാ നിനക്ക് വരാൻ പറ്റുമോ “
ആ ചോദ്യവും ആ മുഖത്തെ ദേഷ്യവും അവനെ ചെറുതായിട്ടൊന്ന് പേടിപ്പിച്ചു

“ ആ ഞാൻ വരാം “

“ഹാ അങ്ങനെ വഴിക്ക് വാ , അപ്പൊ പേടിയുണ്ടെന്നെ “

“ അയ്യോ …”

“കൊയ്യോ അല്ല … അലക്കാൻ വല്ല തുണിയും ഉണ്ടേൽ എടുത്തോണ്ട് വാ അലക്കി തരാം “

Leave a Reply

Your email address will not be published. Required fields are marked *