ഒരു ക്രിസ്തുമസ്സ് പ്രണയ കഥ [Kambi Mahan]

Posted by

ഇന്നലെ രാത്രിയിൽപോയ അതേ വഴികളിലൂടെ അവർ വീണ്ടും നടന്നു.

പേടികൊണ്ടു അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു കുന്നിൻ മുകളിൽ  കല്ലുകൊണ്ട് പണിതീർത്ത ആ പഴയ ദേവാലയം തല ഉയർത്തി നിൽക്കുന്നു. കഴിഞ്ഞ രാത്രിയിലെ ഭയപ്പെടുത്തുന്ന കാഴ്ച മനസ്സിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കരിയിലകൾ വീണുനിറഞ്ഞ വഴിത്താരകൾ. തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പൈൻ മരത്തിന്റെയും ഇലകൾ കാറ്റത്ത് താഴേക്ക് കൊഴിഞ്ഞു വീഴുന്നതു കാണാം. ഒന്നുരണ്ടാളുകൾ ചേർന്ന് വഴിയിലെ ഉണങ്ങിയ ഇലകളെല്ലാം തൂത്തു വൃത്തിയാക്കുന്നു. കുന്നിൻ മുകളിലെ നിരപ്പായ പ്രദേശത്ത് ശാന്തമായി ഉറങ്ങുന്ന ദേവാലയം.

.വർഷങ്ങളായി ഉപയോഗിക്കാതിരുന്നതെന്ന്  ഒറ്റനോട്ടത്തിൽ തോന്നുന്ന പഴയൊരു പിയാനോ വലത്തു വശത്തായി കാണാം.  ഇന്നലെ രാത്രിയിൽ ഈ പിയാനോയിൽ നിന്നാണോ വിഷാദരാഗം വന്നത്…?

അങ്ങനെയെങ്കിൽ അതാരായിരിക്കും വായിച്ചത്…?

മനസ്സിൽ   ഭയപ്പെടുത്തുന്ന പല സംശയങ്ങളും വന്നുകൊണ്ടിരുന്നു. ഇരുവരും പള്ളിയ്ക്കുള്ളിലെ വിസ്മയകാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.

പള്ളിമുറ്റത്തു നിന്നു അല്പം മാറി മറ്റൊരു കുന്നിൻപ്പുറത്താണ് സെമിത്തേരി. ഇവിടുത്തെ മരങ്ങൾ പോലും ശോകമൂകമായാണ് നിൽക്കുന്നത്. എന്നോ നടന്ന ദുഃഖകഥയിലെ നായിക നായകന്മാരെ പോലെ…എല്ലാം ഉള്ളിലൊതുക്കി നിൽക്കുന്നു. കുന്നിൻമുകളിലെ സെമിത്തേരിയിലേക്ക് അവർ നടന്നു.

ഏറെ പഴക്കമുള്ള ശവക്കല്ലറകൾ പലയിടത്തും കാണാം. അനേകം ആത്മാക്കൾ ഉറങ്ങുന്ന സെമിത്തേരി ഇപ്പോൾ മൂകമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരണ തീയതികൾ മാർബിൾപ്പാളികളിൽ കൊത്തിയിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ ആൾരൂപങ്ങൾ കണ്ട കല്ലറയ്ക്കരികിലേക്കവർ നടന്നു.

 

നാൻസി അപ്പോൾ അവനെ തടഞ്ഞു

“ വേണ്ട…………..” എന്ന് പറഞ്ഞു

അവൻ രണ്ടും കല്പിച്ചു അവിടേക്ക് നടന്നു . പുൽച്ചെടികൾക്കു നടുവിലായുള്ള ശവക്കല്ലറയിൽ കാട്ടുപൂക്കളും കരിയിലകളും വീണു നിറഞ്ഞിരിക്കുന്നു

താടി നീട്ടി വളർത്തിയ  പുരോഹിതൻ ചോദിച്ചു

‘‘എന്താ മക്കളെ ഇത്ര രാവിലെ…?’’ അതിരാവിലെ കണ്ടതുകൊണ്ടാവാം അങ്ങനെ ചോദിച്ചത്.

‘‘ഞങ്ങൾ ഇവിടൊക്കെ ഒന്നു കാണാൻ വന്നതാ. ഇന്നെന്തെങ്കിലും പ്രോഗ്രാം ഉണ്ടോ ഇവിടെ..? എല്ലായിടവും വൃത്തിയാക്കുന്നു.’’

 

“ഇന്നു ക്രിസ്മസ് രാത്രിയല്ലേ മക്കളെ, സന്ധ്യക്ക് ക്രിസ്മസ് കാരോൾ നടക്കും അതിന് ശേഷം പാതിരകുർബാന. അതിനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.

വർഷത്തിൽ ഒരിക്കലേ  ഇവിടെ ഇങ്ങനെ വൃത്തിയാക്കാറുള്ളു

കുറേ കഴിയുമ്പോൾ കരോൾ പ്രാക്ടീസിനുള്ള കുട്ടികൾ വരും.

ഇന്നലെ രാതിയിൽ നടന്ന സംഭവങ്ങൾ അവർ പുരോഹിതനോട്  പറഞ്ഞു.

ആ പുരോഹിതന് കഴിഞ്ഞ കാലത്തെയും  വരാനിരിക്കുന്ന കാലത്തെയും കുറിച്ച് പറയാൻ സാധിക്കും

അല്പനേരം ചിന്താമഗ്നനായി നിന്ന ആ മനുഷ്യൻ തുടർന്നു.

 

“എന്റെയൊക്കെ ചെറുപ്പത്തിൽ, അന്നത്തെ പിതാക്കമ്മാരിൽ നിന്ന് പറഞ്ഞു കേട്ടതു  ശരിയാണെങ്കിൽ, നിങ്ങൾ കണ്ട കല്ലറയിൽ നിത്യതയിൽ ഉറങ്ങുന്നത് പ്രണയിച്ചു കൊതിതീരാത്ത രണ്ടു ആത്‌മാക്കൽ   ആണ്

Leave a Reply

Your email address will not be published. Required fields are marked *