ഒരു വ്യാഗ്രത്തെപ്പോലെ വന്നു ഒരു കൊടുങ്കാറ്റായി വീശി, കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ച്, അതിന്റെ അന്ധ്യ ഘട്ടത്തിൽ ഒരു കൊച്ചു കുളിർ തെന്നലായി കടന്നു പോയപ്പോൾ കുറച്ചു നേരമെകിലും ആ കൊടുങ്കാറ്റായി വന്ന കർഷകനെ ഇഷ്ട്ടപ്പെട്ടു പോയ ഒരു പാവം പൂമരം.
കാലം തെറ്റി വന്ന കാലവർഷവും, കൊടുങ്കാറ്റിന്റെ ആഗമനവും,,, പാവം പൂമരം അറിഞ്ഞില്ല.
ആ പൂമരത്തെ മൊത്തം ആട്ടിയുലച്ചു,, ചില്ലകൾ ഒടിച്ച്, ഇലകൾ പൊഴിച്ചപ്പോൾ, താഴ്വാരങ്ങളിലെ വയലിലെ കന്നി മണ്ണിൽ ആഴ്ന്നിറങ്ങിയ, കർഷകന്റെ കലപ്പയോടൊപ്പം, പുതു മഴയുടെ ഗന്ധവും ഉണ്ടായിരുന്നു.
കൊടുങ്കാറ്റ്, ശക്തമായി ആ വയലേലകളിൽ ആഞ്ഞടിച്ചു കടന്നു പോയപ്പോൾ, പകച്ചു നിന്ന വയലേലകളിലും, കന്നിമണ്ണിലും, കുളിരു കോരി.
ഒരു ചെറുചാറ്റൽ മഴയോടെ ആരംഭം കുറിച്ചുവെങ്കിലും, ആ കൊടുങ്കാറ്റ് പൂമരത്തിന്റെ കാതിൽ എന്തോ രഹസ്യം മൂളി…
വെണ്ണക്കൽ “മല” നിരകളെ പുതപ്പിച്ച കാർമേഘ പുതപ്പിനുള്ളിൽ സുഖ സുഷുപ്തിയിൽ ആണ്ട് കിടന്നിരുന്ന “മലനിരകളെ”, ഒരു ഇളങ്കാറ്റായി വന്ന് തഴുകി ഉണർത്തി തലോടിയപ്പോൾ, മലകളുടെ മുകളിൽ, മുഴുക്കെ കിളിർത്തുനിന്ന, കൊച്ചു സ്വർണ്ണ പുൽക്കൊടികൾ പോലും ഉണർന്നു നിന്നു.
മലയുടെ ഉച്ചിയിൽ അതിന്റെ അതിയായ പ്രകമ്പനം കൊണ്ടു. വീശിയടിച്ച കൊടുംകാറ്റ്, അതിന്റെ ശക്തി തെളിയിച്ചത്, ആ മലനിരകളെ, പുതപ്പിച്ച കാർമേഘത്തെ, അവയിൽ നിന്നും ബലമായി പറിച്ചെറിഞ്ഞു കൊണ്ടാണ്….
കാറ്റിന്റെ ശക്തി ഭൂമിയിലെ മണൽ പരപ്പിലും, നിമ്ന്നോന്നതികളിലും, ശാന്തമായ താഴ്വാരങ്ങളിലും, താണ്ഡവമാടി,