മറയില്ലാതെ 2
Story : Marayillathe Part 2 | Authro : Rishi
മറയില്ലാതെ 1 [ഋഷി]
വൈകുന്നേരം ജിമ്മിൽ നിന്നുമിറങ്ങി പാർക്കുചെയ്ത കാറിലിരുന്ന് ഒരു കുപ്പി തണുത്ത വെള്ളം കുടിച്ചുകൊണ്ട് പാട്ടും കേട്ട് കണ്ണടച്ചിരിക്കയായിരുന്നു. മൊബൈലിന്റെ റിംഗ് താഴ്ന്ന ശബ്ദത്തിൽ മുഴങ്ങിയത് ആദ്യം കേട്ടില്ല. രണ്ടാമത് പിന്നെയുമുയർന്നപ്പോൾ കണ്ണുതുറന്നു. പരിചയമില്ലാത്ത നമ്പർ.വിനയചന്ദ്രനല്ലേ? സുന്ദരമായ സ്വരം. അതെ, ആരാ മനസ്സിലായില്ലല്ലോ… എന്തോ എന്റെ ചങ്കിടിപ്പ് കൂടി… ഞാൻ അനസൂയ. മിസ്സിസ് അനസൂയ ശങ്കർ.. ഫോണിൽക്കൂടി നേർത്ത ചിരിയുടെ അലയൊച്ച. വിനുവിനെന്നെ അറിയാൻ ചാൻസു കുറവാണ്. എനിക്ക് വിനുവിനെ നന്നായറിയാം. പിന്നെ നിശ്ശബ്ദത. ശ്വാസമെടുക്കുന്ന താളം മാത്രം…
സത്യം പറഞ്ഞാൽ എനിക്ക് ആളെ പിടികിട്ടിയില്ല. ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു. ഹം…. ശരി. വിനുവിനെന്റെ മോളെ അറിയാം. ലോല…ആ ചിരി വീണ്ടും. ഞാനൊന്നു ഞെട്ടി. ഒന്നും മിണ്ടാനായില്ല. ഹലോ.. ആ കൊതിപ്പിക്കുന്ന സ്വരം വീണ്ടും. ഹലോ…അവിടെയുണ്ടോ? സോറി..കേൾക്കാൻ വയ്യായിരുന്നു… സംയമനം വീണ്ടെടുത്ത് ഞാനെങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
ഓക്കേ വിനൂ. ഞാനെന്തിനാണു വിളിച്ചത് എന്നു ചിന്തിച്ചോ? ഇല്ല ആന്റീ… ഞാൻ പറഞ്ഞു. എന്താ കാര്യം? ലോലയെന്നോട് വിനുവിനെപ്പറ്റി പറഞ്ഞിരുന്നു. അവൾക്ക് പ്രകാശനില്ലാത്തപ്പോൾ നീ കമ്പനി കൊടുത്ത കാര്യവും….. പിന്നെ… നീയൊരു നല്ല ഫ്രണ്ടാണെന്നുമൊക്കെ… ശരിയല്ലേ?
എന്താണ് ആന്റിയോട് പറയണ്ടത് എന്നെനിക്കറിയില്ലായിരുന്നു. ആ ലോല എന്തൊക്കെയാണാവോ അമ്മയോട് പറഞ്ഞുകൊടുത്തത്! പ്രകാശനും ലോലയും എന്റെ നല്ല ഫ്രണ്ട്സാണാന്റീ…ഞാനിത്തിരി ദുർബ്ബലമായ ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു.
ആ മധുരമുള്ള ചിരി വീണ്ടും കേട്ടു. എനിക്ക് വിനുവിന്റെ ഒരു സഹായം വേണമായിരുന്നു… ആന്റി പറഞ്ഞു. അതിനെന്താ ആന്റീ? ഞാനൊന്നുമാലോചിക്കാതെ ഏറ്റു. നാട്ടിൽ എന്തെങ്കിലും അന്വേഷിക്കാനോ, വാങ്ങാനോ ആയിരിക്കും എന്നു തോന്നി.
ഓഫീസ് സമയത്ത് ചെയ്യാൻ കഴിയുന്ന കാര്യമല്ല വിനൂ. ആന്റി പറഞ്ഞു. സമയമെടുക്കും..
എനിക്ക് ധാരാളം ലീവ് ബാലൻസുണ്ട്. അതൊരു പ്രശ്നമല്ല ആന്റീ… ചെന്നു ചാടുന്ന കുഴിയെപ്പറ്റി ഒരു ബോധവുമില്ലാതെ ഞാൻ വെച്ചുകാച്ചി.
ശരി. അപ്പോൾ ഞാൻ നിന്നെ അടുത്ത വെള്ളിയാഴ്ച ഇവിടെ പ്രതീക്ഷിക്കുന്നു. പത്തുദിവസമുണ്ട്. നിന്റെ ബോംബെയിലേക്കുള്ള എയർ ടിക്കറ്റ് ഞാനയയ്ക്കും. അവിടെ നിന്നും നിന്നെ പിക്കുചെയ്ത് പൂനയിലെത്തിക്കാൻ ഞാനേർപ്പാടാക്കും. അപ്പോൾ ഒരാഴ്ചത്തേക്ക് അവധിയെടുത്തോളൂ വിനൂ. ഓക്കേ?
ആ വാക്കുകൾ മൃദുവായിരുന്നെങ്കിലും അനുസരിപ്പിക്കുന്ന എന്തോ ആ സ്വരത്തിലുണ്ടായിരുന്നു. ശരിയാന്റീ… പറയേണ്ടി വന്നു.