മഞ്ഞുനീർ തുള്ളി പോലെ
Manjuneer Thulli Pole | Author : Dheepa
എന്റെ പേര് ദിവ്യ. നല്ല ചെറുപ്പത്തിൽ എന്റെ അച്ഛൻ മരിച്ചു… എനിക്ക് അന്ന് 12 വയസ് ആണ് പ്രായം …എന്റെ അനിയത്തിക്ക് 10 വയസും. പേര് വിദ്യ … എന്റെ അമ്മ ഒരുപാട് കഷ്ടപെട്ടാണ് ഞങ്ങളെ വളർത്തിയത്… അതു കൊണ്ട് തന്നെ ഭർത്താവില്ലാത്ത ഒരു സ്ത്രീ കേൾക്കുന്ന എല്ലാ ചീത്ത പേരും എന്റെ അമ്മയ്ക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്…. പൊതുവെ ഈ നാട്ടുകാരുടെ ഒരു സ്വഭാവം അങ്ങനെ ആണല്ലോ… പകൽ ഞങ്ങളെ പേഴെന്നും വേശ്യകൾ എന്നുമൊക്കെ വിളിച്ചിട്ടു രാത്രി വാതിലിൽ മുട്ടുന്ന പകൽ മാന്യന്മാർ … എന്റെ അമ്മയും അനിയത്തിയും നല്ല തന്റെടി ആയിരുന്നതു കൊണ്ട് അവരുടെ തെറി പേടിച്ചു ഇപ്പോൾ അങ്ങനെ ആരും ശല്യം ചെയ്യാൻ വരാറില്ല. എങ്കിലും സന്ദർഭം കിട്ടിയാൽ ഞങ്ങളെ കണ്ണ് കൊണ്ട് എങ്കിലും നോക്കി പിഴപ്പിക്കും… അങ്ങനെ ഞാൻ ഡിഗ്രി വരെ എത്തി അത്യാവശ്യം നല്ല മാർക്കുള്ളത് കൊണ്ട് സ്കോളോർഷിപ്പും കിട്ടി…എനിക്ക് പൊതുവെ സേഫ് ആയിട്ടിരിക്കാൻ ആണ് താല്പര്യം അതു ഞാൻ സെൽഫിഷ് ആയതു കൊണ്ടാണെന്നു എല്ലാരും പറയുന്നത്എന്തോ എനിക്കറിയില്ല ഞാൻ ഇങ്ങനൊക്കെ ആണ്അനിയത്തി പ്ലസ് ടു കഴിഞ്ഞപ്പോൾ പഠനം നിർത്തി. പഠിക്കാൻ മോശം ആയത് കൊണ്ടല്ല അവൾക്കു അമ്മ കഷ്ടപെടുന്നത് കാണാൻ കഴിയുമായിരുന്നില്ല. ഞാൻ അപ്പോഴും പഠിക്കുവായിരുന്നു.. ഏതായാലും ഞാൻ എന്റെ അനിയത്തിയേക്കാൾ സുന്ദരി ആണെട്ടോ… ഇപ്പോൾ അവളും ഒരു തുണികടയിൽ ജോലിക്ക് പോകുന്നുണ്ട്.. അമ്മയും ജോലിക്ക് പോകുന്നുണ്ട്.. ഞാൻ ആണേൽ കോളേജിലും പോകുന്നു.. ഞാൻ പഠിക്കുന്നത്എറണാകുളത്തെ വലിയ ഗേൾസ് കോളേജ് ആയ സെന്റ് തെരെസ കോളേജ് ൽ ആയതു കൊണ്ട് എന്റെ ജീവിതത്തിൽ ഇത് വരെ ഒരു പ്രേമം ഉണ്ടായിട്ടില്ല… അനിയത്തി ജോലിക്കാരി ആയതു കൊണ്ട് തന്നെ ഇപ്പോൾ എനിക്ക് കുറെ ഏറെ നല്ല ഡ്രെസ്സുകൾ അവൾ വാങ്ങി തരുന്നുണ്ട്.. അതു ഇട്ടു കോളേജ ഇൽ പോകുന്നതു കൊണ്ടാണോ എന്നറിയില്ല ഈയിടെ ആയി ആളുകൾ എന്നെ കൂടുതലായും ശ്രദ്ധിക്കുന്നതു പോലെ.. എന്തോ എനിക്കിപ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട് ഞാൻ അത്ര മോശം അല്ല.. ഒരു ചെറിയൊരു സുന്ദരി കുട്ടി ആണ്… ആ ചിന്ത ഇപ്പോൾ എന്നെ തെല്ലോന്ന് അഹങ്കാരി ആക്കിയോ.. എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ തന്നെ ഞാൻ മറന്ന പോലെ… നിങ്ങൾക്ക് എന്നോട് ഇപ്പോൾ ഒരു വെറുപ്പ് തോന്നുന്നുണ്ടാവും അല്ലെ… എന്തോ എനിക്കറിയില്ല ഞാൻ അങ്ങനെ ആയി പോയി…ഏതായാലും ഇപ്പോൾ ഒരുത്തൻ എന്റെ പുറകെ നടക്കുന്നുണ്ട് പേര് സനിഷ് … അന്നത്തെ ട്രെൻഡ് ബൈക്ക് ആണല്ലോ പൾസർ 220 ഞങ്ങൾ പെൺപിള്ളേരുടേം ഹരം ആണ് ആ ബൈക്ക്.. അന്ന് അതിൽ ഒന്നു കേറണമെന്ന് ആഗ്രഹിക്കാത്ത ഒരു പെൺപിള്ളേരും ഉണ്ടാകില്ല … അവനുമുണ്ടായിരുന്നു പൾസർ ബൈക്ക്…ആദ്യം ഒക്കെ ഞാനും അവന്റെ മുന്നിൽ ജാട കാണിച്ചു കൂട്ടുകാരികളുടെ മുന്നിൽ വെച്ച് അവനെ കളിയാക്കി ചിരിക്കുമായിരുന്നു .. പക്ഷെ പിന്നേം പിന്നേം അവൻ എന്റെ പിന്നാലെ നടന്നു കൊണ്ടിരുന്നു.. പതിയെ പതിയെ അവൻ എന്റെ ഉള്ളിലേക്ക് കയറിപ്പറ്റാൻ തുടങ്ങി എന്തായാലും ഞാൻ ഒരു പെണ്ണല്ലേ.. ഒരു പെണ്ണിന് ഇഷ്ടം തോന്നുന്ന എല്ലാ ഘടകങ്ങളും അവനുണ്ടായിരുന്നു … ഏതായാലും ഞാൻ പതിയെ അവനെ തിരിഞ്ഞു നോക്കാനും ചിരിക്കാനും ഒക്കെ തുടങ്ങിയതോടെ അവൻ പതിയെ എന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി..