കുറ്റബോധമില്ലാതെ
Kuttabodhamillathe | Author : Lover Malayalee
പ്രവാസ ജീവിതം എന്നിൽ നിന്നും അടർത്തി മാറ്റിയതും ആ ഒരു ഗൃഹാതുരത്വവും പുൽകുന്ന കാഴ്ചകളും .ഒരു മലയാളം ചാനൽ പോലും കിട്ടാൻ പാട് പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് ഇവിടെ . പിന്നെ ഇന്റർനെറ്റ് ജീവിതം അല്പം സാന്ത്വനമേകി .ഞാൻ 11 വർഷമായി കെന്യയിൽ ജീവിക്കുന്നു.
വിവാഹിതൻ അല്ല , അച്ഛൻ ‘അമ്മ അനിയൻ ഉൾപ്പെടുന്ന ഒരു കുടുംബം ആണ് . ഒരു ലോജിസ്റ്റിക് കമ്പന്യില് ആണ് ഞാൻ ജോലി ചെയുന്നത്. ലോജിസ്റ്റിക് ആയത്തുകാരണം എല്ലാ ഉൾപ്രദേശത്തിലും സർവീസ് ഉണ്ടാകണം എന്ന് കമ്പനിക്ക് വാശി ഉള്ളത് കൊണ്ട് ഞാൻ 5 പേര് ഇവിടെ ജോലി ചെയുന്നു. കൂടെ ജോലി ചെയുന്നവരെല്ലാം ഈ പ്രദേശ പ്രദേശവാസികൾ ആണ് – 4 പുരുഷന്മാരും അവരുടെ ബോസ് ആയി ഞാനും. സ്വദേശ വാസികൾക്ക് അവരുടെ വീടും, വിദേശികർക്കു ( അതായതു എന്നെ പോലെ ഉള്ളവർക്ക് ) കമ്പനി വക വീടുകളും ഉണ്ടായിരുന്നു. നല്ല സെക്യൂർഡ് ആയ കുഞ്ഞു വില്ലകൾ.
3 എണ്ണം വീതം ഒരു മതില്കെട്ടിനുള്ളിൽ ആണ് എന്റെ വാസസ്ഥലം. അടുത്തെങ്ങും ഒരു മലയാളീ പോയിട്ട് ഒരു ഇന്ത്യക്കാരൻ പോലും ഇല്ല. എവിടെ നോക്കിയാലും കെനിയൻ വംശജർ മാത്രം. പക്ഷെ ചുറ്റുവട്ടത്തെ ഉള്ളവർക്കൊക്കെ നല്ല സ്നേഹം ഉള്ള പെരുമാറ്റം ആണ് . നമ്മോടുള്ള കളങ്കമില്ലാത്ത ബഹുമാനവും സ്നേഹവും, കൂടെ എന്ത് സഹായം ചെയ്യുവാനുള്ള മനസും ഉള്ള ജനസമൂഹം.
ഈ അറുബോറ് ജീവിതം മുന്നോട്ടു പോകാവ്വെ എന്റെ കൂടെ ജോലി ചെയ്ത ഒരാൾക്ക് വേറെ ജോലി കിട്ടി അവിടെ നിന്നും റിസൈന്‍ ചെയ്തു പോയി. അയാൾ പോയതുകൊണ്ട് ജോലി ഒന്നും കുടിയതൊന്നുമില്ല പക്ഷെ 5 പേരെ സ്ഥിരമായി അവിടെ വേണം എന്നുള്ളത് കൊണ്ട് കമ്പനി വീണ്ടും ആൾക്കാരെ കണ്ടെത്താൻ തുടങ്ങി. ആ കൂട്ടത്തിൽ ഞാൻ എന്റെ ഒരു സുഹൃത്തിനോടുള്ള കുശലാന്വേഷണത്തിൽ ഇത് പറയുകയുണ്ടായി. എല്ലായ്‌പോഴും എല്ലാരും പറയാറുള്ളപോലെ “നീ ഇമെയിൽ id തന്നേക്കു ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം” എന്ന് പറഞ്ഞു.