രാമു മലർന്നു കിടന്നു… എല്ലാം മറക്കുന്ന ഉറക്കത്തിലമർന്നു…
എണീറ്റപ്പോൾ സന്ധ്യയായിരുന്നു. മൊബൈലെടുത്തപ്പോൾ ഒരു മിസ്സ് കോൾ. അഞ്ചാറു മെസ്സേജുകൾ. രണ്ടെണ്ണം ഓഫീസിൽ നിന്ന്. ഹ്രസ്വമായ മറുപടികൾ നൽകി. മൂന്നെണ്ണം ചാരുവിൻ്റെ. ഓടിച്ചു നോക്കി.
മിസ്സ് കോൾ മനുവിൻ്റെ.
കുട്ടൂസ്! രാമു വിളിച്ചു.
ഡാഡ്! വേഗമിങ്ങു വാ! എനിക്കെങ്ങും വയ്യ ഈ സ്ത്രീയുടെ കൂടെ ജീവിക്കാൻ! അവൻ്റെ ദയനീയമായ സ്വരം കേട്ടപ്പോൾ രാമു പൊട്ടിച്ചിരിച്ചു പോയി.
ഡാ നിൻ്റെ തന്ത, അതായത് സാക്ഷാൽ ഞാൻ, കൊറേ വർഷങ്ങളായി അനുഭവിക്കണതല്ലേ! ഇപ്പം നീയും കൊറച്ചനുഭവിക്ക്! രാമു ഉറക്കെച്ചിരിച്ചു.
ഡാഡ്. യൂ ഹാവ് മൈ സിംപതീസ്. പക്ഷേ എന്നെ ഇത്രേം ടോർച്ചർ ചെയ്യാമോ? മനു കേണു.
ആ മതി മതി! ഒരു ഡാഡും മോനും! രഞ്ജു ഫോൺ പിടിച്ചു വാങ്ങി. രാമൂ! നീയൊരു സീനിയർ എക്സിക്യൂട്ടീവല്ലേ! ഇങ്ങനെ അവധിയെടുത്താല്! അതും ചുമ്മാ തീറ്റേം കുടീം! അവളവനെ കുറ്റപ്പെടുത്തി.
എടീ! മനുഷ്യൻ അടിമയല്ല. ഈ വല്ല്യ കമ്പനികളൊക്കെ ആരേലും ചത്തു പണിയെടുത്ത് കമ്പനിയെ നന്നാക്കി ഒള്ള ആരോഗ്യം കളഞ്ഞ് അങ്ങു കെടപ്പിലായാല് തിരിഞ്ഞുനോക്കത്തില്ല. ജീവിതം സുഖമായി കഴിയണം. മനസ്സിലായോടീ കഴുതേ! ചാരുവുമായുള്ള സംഗമം കഴിഞ്ഞപ്പോൾ അവൻ കുറച്ചൂടി ഫ്രീയായതു പോലെ! ഒരു തരം കൂസലില്ലായ്മ. എപ്പോഴും മറ്റുള്ളവർക്കുവേണ്ടി മാത്രം എന്തിനു ജീവിക്കണം?
അപ്പുറത്ത് രഞ്ജു ഒരു നിമിഷം നിശ്ശബ്ദയായി. അവളറിയുന്ന, അവൾ പറയുന്നതു കേട്ടു നടക്കുന്ന രാമുവല്ല ഇത്. ഉള്ളിൽ നേരിയ പേടി മൊട്ടിട്ടു.
അതല്ലടാ! എന്നാലും… അവളുടെ സ്വരമിത്തിറി പതറിയിരുന്നു.
നിന്നോട് ഞാൻ വരാൻ പറഞ്ഞതല്ലേടീ? അപ്പോ നിനക്ക് പ്രധാനം നിൻ്റെ ജോലിയാണ്. നീയായി നിൻ്റെ പാടായി. ആ ശരി. ഞാൻ നാളെ വിളിക്കാമെന്ന് മനുവിനോടു പറഞ്ഞേക്ക്. അവൻ ഫോൺ കട്ടുചെയ്തു.
രഞ്ജന ചിന്തയിലാണ്ടു. കുഞ്ഞു വിരലിലിട്ട് ഭർത്താവിനെ കറക്കുന്ന അവളോട് മറ്റു പെണ്ണുങ്ങൾക്ക് എന്നും അസൂയയായിരുന്നു. ഇപ്പോൾ രാമുവിൻ്റെ മറ്റൊരു മുഖമവൾ കണ്ടു. ഇനി….
അവനെണീറ്റ് നേരെ സ്വിമ്മിംഗ് പൂളിൽ പോയി അരമണിക്കൂർ നീന്തി. തിരികെ വന്നിട്ട് ചാരുവിൻ്റെ മെസേജുകൾ ഒന്നൂടി വായിച്ചു.