രാമു കാറിന്റെ വാതിലു തുറന്നപ്പോൾ…ഹലോ യങ്ങ് മാൻ! അവന്റെയുള്ളിൽ ആ വിളി കുളിരുകോരിയിട്ടു…
ചാരു! അവൻ തിരിഞ്ഞു. ഒരോട്ടോയിൽ നിന്നുമിറങ്ങുന്ന ചെമ്മണ്ണിന്റെ നിറമുള്ള സാരിയും കടുത്ത ബ്രൗൺ നിറമുള്ള ബ്ലൗസും ധരിച്ച സുന്ദരിയായ ചാരു!
വർഷയുടെ ടീച്ചറിനെ കാണണം. സമയമുണ്ട്. എന്താണിവിടെ? എന്തായിരുന്നു ആ അന്നട്ടീച്ചറോടൊരു സ്വകാര്യം? ഓഫീസിലേക്കാണോ? ഒറ്റശ്വാസത്തിൽ മൂന്നു ചോദ്യങ്ങൾ!
രാമു ചിരിച്ചു. റിവേഴ്സ് ഓർഡറിൽ പറയാം. ഓഫീസിലേക്കാണ് പക്ഷേ വയറു കത്തുന്നു…. എന്തെങ്കിലും കഴിക്കണം. മനുവിന്റെ ഹെഡ്മിസ്റ്റ്രസ് അല്ലേ ആ ടീച്ചർ! അവനിന്നു വൈകി. ഞാൻ കുറ്റം ഏറ്റതാണ്. പിന്നെ മനു ഇവിടെ ഫസ്റ്റ് സ്റ്റാൻഡേർഡിലാണ്.
ചാരു മന്ദഹസിച്ചു.. പിന്നെ രാമുവിന്റെ കൈത്തണ്ടയിൽ പിടിച്ചു. എന്നാൽ വാ. ഇവിടടുത്ത് നല്ലൊരു കോഫീഷോപ്പുണ്ട്. അവളെപ്പോഴാണ് അടുത്തുവന്നത്? പിന്നെയും ആ ഗന്ധം….ഇലഞ്ഞിപ്പൂക്കൾ…ഉള്ളിലേക്ക് കയറുന്ന…. അവനൊന്നാടി. ചാരു അവന്റെ കൈവിട്ടു തോളിൽപ്പിടിച്ചു. രാമൂ! ഓക്കേ? അവന്റെ സ്ഥിതി കൂടുതൽ വഷളായിരുന്നു. കൈ പൊന്തിച്ചപ്പോൾ അവളുടെ നനഞ്ഞുകുതിർന്ന കക്ഷത്തിൽ നിന്നുമുയർന്ന മണം അവനെയാകെപ്പൊതിഞ്ഞു. കാറിൽ ചാരിനിന്ന് കണ്ണുകളടച്ചവൻ ആ ഗന്ധമാസ്വദിച്ചു.
കണ്ണുകൾ തുറന്നപ്പോൾ ചാരു അവനോടു ചേർന്നു നിൽക്കുന്നു. മുന്നിൽ സ്കൂളിന്റെ ബസ്സു പാർക്കു ചെയ്തതു കാരണം ആർക്കുമങ്ങനെ അവരെക്കാണാൻ കഴിയില്ല. അവളുടെ വിരലുകൾ അവന്റെ മുഖത്തു പടർന്നു. അവളുടെ ചെറുതായി ഉരുമ്മുന്ന ശരീരം ആ മാർദ്ദവവും, മിനുപ്പും, ചൂടും അവനിലേക്ക് പകർന്നു.
രാമൂ…ആ സ്വരം നനുത്തതായിരുന്നു. ഷുഗർ ലോ ആയതാണ്. തല ചുറ്റുന്നുണ്ടോ?
അവൻ ചിരിച്ചു. ഏയ് ഒന്നുമില്ല. ഒരു സുന്ദരി അടുത്തുവന്നതിന്റെ എഫക്റ്റാണ്! ഒന്നുമാലോചിക്കാതെ അങ്ങു തട്ടിയതാണ്. മനസ്സുകൊണ്ടവൻ സ്വന്തം തലയിലൊന്നു മേടി.
ചാരുവൊന്നു ഞെട്ടി. അവളുടെ മുഖം തുടുത്തു. പിന്നെയവന്റെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി. ഓ തമാശ പറഞ്ഞതാണല്ലേ! അവളൊന്നകന്നു മാറി.
ഇത്തവണ രാമുവാണവളുടെ കയ്യിൽ പിടിച്ചത്. ഊഷ്മളമായ തൊലി. ഇത്തിരി നനവുള്ളത്. അല്ല. ഞാൻ പറഞ്ഞത് സത്യമാണ്. അവൻ നേരെചൊവ്വേയങ്ങ് പറഞ്ഞു.
ചാരു അവന്റെ കണ്ണുകളിലേക്ക് നോക്കി. അവിടെ തിരതല്ലുന്ന വികാരങ്ങൾ സംവേദനശീലമുള്ള അവളുടെ മനസ്സു പിടിച്ചെടുത്തു. പെട്ടെന്നവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവൾ മുഖം തിരിച്ചു.