Hero
Author : Doli
കൊച്ചിയിലെ പ്രമുഖ കോളജിൻ്റെ പുതിയ വർഷം ആരംഭിക്കുക ആണിന്ന് റാഗിംഗ് എന്ന കലാപരിപാടി ഇപ്പോഴും ചെറിയ രീതിയിൽ എല്ലാ ഇടതും ഉണ്ടല്ലോ അങ്ങനെ സീനിയർ പിള്ളേർ പിടിച്ച് നിർത്തിയ കൂട്ടത്തിൽ ഒരുവൻ ആണ് പാചുവും …
ഇത് പാർത്ഥൻ/പാച്ചു വിൻെറ കഥ ആണ്…… 23 വയസ്സ് പ്രായം ഉള്ള പാച്ചു ..ബി. ബി. എ അവസാന വർഷം പൂർത്തിയാക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വന്നത്….
അപ്പോൾ കഥയിലേക്ക് കടക്കാം….
ടാ കണ്ണാടി ഇങ്ങോട്ട് വാ…..
അവിടെ തിണ്ണയിൽ ഇരുന്ന ഒരുത്തൻ പാചുവിനെ അങ്ങോട്ട് വിളിച്ചു…..
എന്താടാ പേര് …. പാച്ചു അല്ല പാർത്ഥൻ
എന്തോന്ന്… പാർത്ഥൻ എന്ന്…..
ആഹാ നല്ല പേര്…… മോൻ ഇങ്ങു വന്നെ ഇങ്ങു വാ ഇവിടെ ഇരുന്ന് ചേട്ടൻ ഒരു കാര്യം പറയാം അത് പോലെ ചെയ്യണം കേട്ടല്ലോ…..
പാച്ചു അവനെ ഒന്ന് നോക്കി…. എന്താടാ നോക്കുന്നെ…..
എന്താടാ അവൻ്റെ കൂടെ ഉള്ള ഒരുത്തൻ അവിടേക്ക് വന്നു…. ചെക്കന് കൊറച്ച് നോട്ടം കൂടുതൽ ആണ്…..
ആര് ഇവനോ….അവൻ പാച്ചുവിനെ അടിമുടി ഒന്ന് നോക്കി എന്ത് കോലം ആടാ നീ ലോകം മാറിയത് ഒന്നും അറിഞ്ഞില്ലേ അവൻ്റെ ഒരു ഷർട്ടും ഇതെന്താ നിൻ്റെ പാൻ്റ് നാല് പേരെ കൊള്ളും അല്ലോ ഇതില്…..
ബ്രോ ബ്രോ എന്നെ വിട് ബ്രോ ഞാൻ പോട്ടേ പാച്ചു അവൻ്റെ കൈയ്യിൽ കേറി പിടിച്ചു…..
അചോടാ പാവം ശെരി നീ ഒരു കാര്യം ചെയ്യ് ദാ അവിടെ ഒരു പച്ച ടോപ് ഇട്ടാ ഒരു പേണ്ണില്ലെ ആ പെണ്ണിനോട് പോയി എനിക്ക് ഇഷ്ടം ആണ് നിന്നെ എന്ന് പറഞ്ഞ് കെട്ടി പിടിക്ക് എന്ന നിന്നെ വിടാം…..
ബ്രോ ബ്രോ പ്ലീസ് ബ്രോ അതൊന്നും വേണ്ട ബ്രോ…. പോടാ പോടാ പോയി പറഞ്ഞത് ചെയ്യ് ……
പാച്ചു ഒരു നിമിഷം ഒന്നും മിണ്ടാതെ അവിടെ നിന്നു തിരിഞ്ഞ് അവൻ അവളുടെ അടുത്തേക്ക് പതിയെ അങ്ങോട്ട് നടന്നു തിരഞ്ഞു നോക്കിയ അവനെ ചെല്ലാൻ അവര് പ്രോത്സാഹിപ്പിച്ചു …